മലപ്പുറം: ചലച്ചിത്ര താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിൽ ആണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും ബി​ജു​മേ​നോ​ൻ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം.

തൃ​ശൂ​ർ ഭാ​ഗ​ത്തുനി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി​ജു​മേ​നോ​ൻ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി പൊ​ലീ​സും ഹൈ​വേ പൊ​ലീ​സും ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചു.​ രാ​ത്രി ഏ​റെ വൈ​കി ബി​ജു​മേ​നോ​ൻ മ​റ്റൊ​രു കാ​റി​ൽ വീണ്ടും യാത്ര തിരിച്ചു.

ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ‘ലവകുശ’യാണ് ബിജു മേനോന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ