Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഏഴ് അഴകല്ല, നൂറഴകാണ് കറുപ്പിന്; അതിസുന്ദരിയായി ഭാവന

പോസ്റ്റിന് താഴെ വന്ന കമന്റുകൾക്കെല്ലാം തന്നെ ഭാവന മറുപടി നൽകിയിട്ടുണ്ട്. ആരെയും നിരാശപ്പെടുത്തിയിട്ടില്ല

Bhavana, ഭാവന, Bhavana New Photos, ഭാവനയുടെ പുതിയ ഫോട്ടോസ്, Bhavana Photo Viral, ഭാവന, IE Malayalam, ഐഇ മലയാളം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read More: മീശ പിരിച്ച് ചാക്കോച്ചൻ; ‘മാമനോട് ഒന്നും തോന്നല്ലേ’ എന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ ഭാവന പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്. കറുപ്പുനിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളിൽ അതി സുന്ദരിയാണ് ഭാവന. ചിത്രത്തിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പലർക്കും വേണ്ടത് താരത്തിന്റെ ഒരു ‘ഹായ്’ആണ്. എന്തായാലും ഹായ് ചോദിച്ചവരെയൊന്നും ഭാവന എന്തായാലും നിരാശപ്പെടുത്തിയില്ല.

Read More: ‘അമ്മയുടെ കാലുകൾ തേഞ്ഞു തീർന്നത് ഞങ്ങൾക്ക് വേണ്ടിയാണ്’; ഐഎഎസ് ഓഫീസറുടെ കുറിപ്പ്

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബാംഗ്ലൂരിലാണ് താമസം.

Read More: ‘അവന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു’; സന്തോഷം പങ്കുവച്ച് പേളി മാണി

ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. പ്രണയദിനത്തിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ​ നവീനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.

“2011ൽ ഞാൻ ആദ്യമായി നിങ്ങളെ കാണുമ്പോൾ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തിൽ നിന്നും വേഗം നമ്മൾ യഥാർത്ഥ സുഹൃത്തുക്കളായി മാറി. അവർ പറയുന്നതുപോലെ, മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മൾ പ്രണയത്തിലായിട്ട് 9 വർഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മൾ കടന്നുപോയി, വേർപ്പെട്ടുപോവേണ്ട അവസ്ഥകൾ. പക്ഷേ കൂടുതൽ കരുത്തരായി നമ്മൾ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ നമ്മൾ പോരാടും, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി നമ്മൾ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു,” ഇൻസ്റ്റഗ്രാമിൽ ഭാവന കുറിച്ചതിങ്ങനെ. #MineForever #ComeWhatMay #EverydayIsValentinesDay തുടങ്ങിയ ഹാഷ്‌ടാഗുകളോടെ നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor bhavana looks beautiful in black outfit

Next Story
മീശ പിരിച്ച് ചാക്കോച്ചൻ; ‘മാമനോട് ഒന്നും തോന്നല്ലേ’ എന്ന് ആരാധകർKunchacko Boban, Kunchacko boban mini cooper, കുഞ്ചാക്കോ ബോബൻ, മിനി കൂപ്പർ, Mammootty, Mammootty Kunchacko Boban, Mammootty Car, Mammootty Mini Cooper, മമ്മൂട്ടി, മമ്മൂട്ടി കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി കാർ, മമ്മൂട്ടി മിനി കൂപ്പർ, Kunchacko boban son, Kunchacko boban family, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com