നടൻ ബാലു വർഗീസ് വിവാഹിതനായി

ചേരാനല്ലൂർ സെന്റ് ജെയിംസ് ചർച്ചിൽ വച്ചായിരുന്നു വിവാഹം

balu varghese, ie malayalam

നടൻ ബാലു വർഗീസ് വിവാഹിതനായി. നടിയും മോഡലുമായ എലീന കാതറാണ് വധു. ചേരാനല്ലൂർ സെന്റ് ജെയിംസ് ചർച്ചിൽ വെച്ചായിരുന്നു വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

balu varghese, ie malayalam

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാവുന്നത്. എലീനയുടെ പിറന്നാൾ ദിനത്തിലാണ് ബാലു വിവാഹ അഭ്യർഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ അറിയുന്നത്.

Read more: നടി പാർവതി നമ്പ്യാർ വിവാഹിതയായി

Read more: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor balu varghese got married actress aileena

Next Story
ആ സ്വപ്നം സഫലമായ സന്തോഷത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യർManju Warrier, മഞ്ജു വാരിയർ, Mammootty, മമ്മൂട്ടി, The preist, ദ പ്രീസ്റ്റ്, Mammootty Manju warrier photo, Mammootty Manju warrrier the preist, Manju and Mammootty, മഞ്ജുവും മമ്മൂട്ടിയും, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com