scorecardresearch

ബാലു വർഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

ആസിഫ് അലി കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്

ആസിഫ് അലി കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്

author-image
Entertainment Desk
New Update
Balu Varghese, ബാലു വർഗീസ്, Aileena Catherin, എലീന കാതറിൻ, ie malayalam

നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറും തമ്മിലുളള വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചിയിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആസിഫ് അലി കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്.

Advertisment

Read Also: മൈസൂർ പാക്കില്ലാതെ ഇങ്ങോട്ട് വരണ്ട; രൺവീറിനോട് ദീപികയ്ക്ക് ഇതേ പറയാനുള്ളൂ

ഏറെ നാാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാകാൻ പോകുന്നത്. എലീനയുടെ പിറന്നാൾ ദിനത്തിലാണ് ബാലു വിവാഹ അഭ്യർഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ അറിയുന്നത്.

Advertisment

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ 'ചാന്തുപൊട്ടി'ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

'അയാൾ ഞാനല്ല' എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: