scorecardresearch

നടൻ ബാല ആശുപത്രിയിൽ

ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ബാലയുടെ സുഹൃത്തുക്കൾ

ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ബാലയുടെ സുഹൃത്തുക്കൾ

author-image
WebDesk
New Update
Bala, Actor Bala, Bala health updates

നടന്‍ ബാല ആശുപത്രിയില്‍. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ അസുഖവും താരത്തിനുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബവും താരത്തിനൊപ്പം ആശുപത്രിയിലുണ്ട്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയും ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും.

Advertisment

അതേസമയം, ബാല ഗുരുതരാവസ്ഥയിൽ എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്ന് നിർമ്മാതാവ് എൻ എം ബാദുഷ. ബാലയെ ഹോസ്പിറ്റലിൽ സന്ദർശിച്ചിരുന്നുവെന്നും നിലവിൽ കുഴപ്പങ്ങളില്ലെന്നും ബാദുഷ ഫെയ്സ് കുറിപ്പിൽ പറഞ്ഞു.

"ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക," ബാദുഷ കുറിച്ചു.

Advertisment
Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: