scorecardresearch

മരണത്തിൽ നിന്നു തിരിച്ചുവന്നു, പക്ഷേ വീട് ജപ്തിയുടെ വക്കിൽ; ബാലയോട് സങ്കടം പറഞ്ഞ് മോളി കണ്ണമാലി

ഹൃദയ സംബന്ധമായ രോഗങ്ങളുള്ള മോളി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

Bala, Artist, Molly Kannamaali

സിനിമാസ്വാദകർക്ക് ഏറെ സുപരിചിതയായ നടിയാണ് മോളി കണ്ണമാലി. കൊച്ചി ഭാഷ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നടി അനവധി ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള മോളി ഗുരുതരാവസ്ഥായിലാണെന്ന വാർത്ത പുറത്തുവന്നിരുന്നു. ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞതിനു പിന്നാലെ നടൻ ബാലയെ കാണാനെത്തിയതാണ് മോളി.

ആശുപത്രിയിൽ ചികിത്സയിലിരുന്ന സമയത്ത് തന്നെ സഹായിച്ചത് ബാലയാണെന്ന് മോളി പറയുന്നു. ചികിത്സ കഴിഞ്ഞതിനു ശേഷം ആദ്യം കാണാനെത്തിതും ബാലയെ തന്നെയാണ്. മാർച്ച് 13 നു തന്റെ വീട് ജപ്തി ചെയ്യപ്പെടുമെന്നും അതിനു സഹായ ചോദിക്കാനായാണ് താനെത്തിയതെന്നും മോളി പറയുന്നു.

“കോവിഡിനു മുൻപെ ചികിത്സയ്ക്കായി വീടിന്റെ ആധാരം വച്ച് ബാങ്കിൽ നിന്ന് കടമെടുത്തിരുന്നു. പിന്നീട് സിനിമയൊന്നും ഇല്ലാതായതോടെ വരുമാനവും നിന്നു. എന്റെ മക്കളെല്ലാം മത്സ്യതൊഴിലാളികളാണ് അതുകൊണ്ട് അവർക്ക് തിരിച്ചടവിനുള്ള മാർഗവുമില്ല. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ മകൻ ഓടിയെത്തിയത് ബാല സാറിന്റെ അടുത്തേക്കാണ്. സാർ ഞങ്ങളെ സഹായിച്ചു. മരണത്തിൽ നിന്നാണ് സാർ എന്നെ രക്ഷിച്ചത്. ഇപ്പോൾ വീട് ജപ്തി ചെയ്യാനും പോകുന്നു. ചികിത്സ കഴിഞ്ഞയുടനെ ഞാൻ സാറിനെ കാണാനാണ് എത്തിയത്” മോളി പറയുന്നു.

തങ്ങളൊരുമിച്ച് സിനിമകളിൽ അഭിനയിക്കുമെന്നും മോളി വീഡിയോയിൽ പറയുന്നുണ്ട്. ‘അമർ അക്ബർ ആന്റണി’ എന്ന ചിത്രത്തിലെ മോളിയുടെ കഥാപാത്രത്തെയും ബാല ഓർക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor bala helps molly kannamaali financial support see video