scorecardresearch

‘നാളെയാണ് ആ ദിവസം’, വിവാഹ റിസപ്‌ഷൻ അറിയിച്ച് ബാല

ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്‌ഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്

bala, ബാല actor bala, bala wedding, ബാല വിവാഹം, bala wife, bala sreesanth video, ie malayalam

നടൻ ബാല വിവാഹിതനായെന്ന വാർത്ത കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. എന്നാൽ വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. നല്ലൊരു കാര്യം സംഭവിക്കാൻ പോകുന്നു എന്ന് മാത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ, വിവാഹ റിസപ്‌ഷൻ തീയതി ആരാധകരെ അറിയിച്ചിരിക്കുകയാണ് ബാല.

ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്‌ഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. “അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്. വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്.

Also read: ‘നീയില്ലായിരുന്നെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെ’; അമാലിന് ജന്മദിനാശംസയുമായി നസ്രിയ

പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഗായിക ആയ അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2019 ലാണ് ഇവർ വിവാഹ മോചനം നേടിയത്. അവന്തിക എന്നൊരു മകളുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor bala announces wedding reception date