ഭാര്യയ്ക്ക് ഔഡി സമ്മാനമായി നൽകി ബാല; വീഡിയോ

ഞായറാഴ്ചയായിരുന്നു റിസപ്ഷൻ, കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായി ലളിതമായാണ് ചടങ്ങ് നടന്നത്

bala, ബാല actor bala, Bala Elizabeth reception bala wedding, ബാല വിവാഹം, bala wife, bala sreesanth video

നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്‌ഷൻ ഇന്നാണ് കഴിഞ്ഞത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായി ലളിതമായാണ് ചടങ്ങു നടന്നത്. നേരത്തെ ബാലയുടെ വിവാഹം കഴിഞ്ഞതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെയാണ് ബാല സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്‌ഷൻ ആരാധകരെ അറിയിച്ചത്.

റിസപ്ഷന് പിറകെ എലിസബത്തിന് ബാല ഒരു സമ്മാനം നൽകുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഒരു ആഡംബര കാറാണ് എലിസബത്തിന് ബാലയുടെ സമ്മാനം.

ഔഡിയുടെ കാറാണ് ബാല എലിസബത്തിന് സമ്മാനമായി നൽകിയത്. കാർ സമ്മാനിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബാല റിസപ്‌ഷൻ തീയതി പ്രഖ്യാപിച്ചത്. “അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചത്.

റിസപ്‌ഷനിൽ നടന്മാരയ ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിവരുൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു.

Also read: ‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച അധ്യാപകർക്ക് നന്ദി’, കുട്ടിക്കാല ചിത്രവുമായി നിവിൻ

ഡോക്ടറാണ് എലിസബത്ത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്. വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്.

പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More: നടൻ ബാലയും എലിസബത്തും പുതിയ ജീവിതത്തിലേക്ക്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor bala and elizabeth reception video car gift

Next Story
എന്നിലെ കലാകാരനെ കണ്ടെത്തിയ ഗുരു; രഞ്ജിത്തിന് പൃഥ്വിയുടെ പിറന്നാൾ ആശംസPrithviraj, പൃഥ്വിരാജ്, Ranjith, രഞ്ജിത്ത്, Director Ranjith, Nandanam, നന്ദനം, Nandanam film, Prithviraj Nandanam, Ayyappanum Koshiyum, അയ്യപ്പനും കോശിയും, Ayyappanum Koshiyum Prithviraj, Ayyappanum Koshiyum Ranjith, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com