നടൻ ബാലയും എലിസബത്തും പുതിയ ജീവിതത്തിലേക്ക്

ഇന്നലെയാണ് ബാല സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്‌ഷൻ ആരാധകരെ അറിയിച്ചത്

നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്‌ഷൻ ഇന്ന് നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായി ലളിതമായാണ് ചടങ്ങു നടന്നത്. നേരത്തെ ബാലയുടെ വിവാഹം കഴിഞ്ഞതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെയാണ് ബാല സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്‌ഷൻ ആരാധകരെ അറിയിച്ചത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്‌ഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. “അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചത്.

റിസപ്‌ഷനിൽ നടന്മാരയ ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിവരുൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു.

Also read: ‘ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച അധ്യാപകർക്ക് നന്ദി’, കുട്ടിക്കാല ചിത്രവുമായി നിവിൻ

ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്. വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്.

പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഗായിക ആയ അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2019 ലാണ് ഇവർ വിവാഹ മോചനം നേടിയത്. അവന്തിക എന്നൊരു മകളുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor bala and elizabeth reception video

Next Story
കലാഭവന്റെ പഴയ ടീം; ഇതിലെ താരങ്ങളെ മനസിലായോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express