നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹമായിരുന്നു ഇന്നലെ. ഗ്ലാഡിസാണ് വധു. ബാബുരാജിന്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് അഭയ്. വിവാഹത്തോടനുബന്ധിച്ച് നടന്ന റിസപ്ഷനിൽ സിനിമാമേഖലയിൽ നിന്ന് അനവധി താരങ്ങൾ പങ്കെടുത്തു. മോഹൻലാലും, മമ്മൂട്ടിയും ഉൾപ്പെടെ നടന്മാരായ സിദ്ദിഖ്, സുരേഷ് കൃഷ്ണ, ഇടവേള ബാബു, വിജയ് ബാബു,നടിയും നിർമാതാവുമായ സാന്ദ്ര തോമസ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചടങ്ങിനെത്തി. മോഹൻലാലും മമ്മൂട്ടിയും വധു വരന്മാർക്കൊപ്പം ചിത്രം പകർത്തിയ ശേഷമാണ് മടങ്ങിയത്.
അഭയ്, അക്ഷയ് എന്നിവരാണ് ബാബുരാജിന്റെ ആദ്യ വിവാഹത്തിലുള്ള മക്കൾ. പിന്നീട് നടി വാണി വിശ്വനാഥിനെ വിവാഹം ചെയ്ത ബാബുരാജിന് ആർച്ച, ആരോമൽ എന്നീ മക്കളുമുണ്ട്.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗോൾഡ് ആണ് ബാബുരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ്, നയൻതാര എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.