scorecardresearch

സൂപ്പർസ്റ്റാറുകളാൽ നിറഞ്ഞ വിവാഹവേദി; വീഡിയോ

നടൻ ബാബുരാജിന്റെ മകൻ അഭയ്‌യുടെ വിവാഹമായിരുന്നു ഇന്നലെ

നടൻ ബാബുരാജിന്റെ മകൻ അഭയ്‌യുടെ വിവാഹമായിരുന്നു ഇന്നലെ

author-image
Entertainment Desk
New Update
Mammootty, Mohanlal, Baburaj

നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹമായിരുന്നു ഇന്നലെ. ഗ്ലാഡിസാണ് വധു. ബാബുരാജിന്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് അഭയ്. വിവാഹത്തോടനുബന്ധിച്ച് നടന്ന റിസപ്ഷനിൽ സിനിമാമേഖലയിൽ നിന്ന് അനവധി താരങ്ങൾ പങ്കെടുത്തു. മോഹൻലാലും, മമ്മൂട്ടിയും ഉൾപ്പെടെ നടന്മാരായ സിദ്ദിഖ്, സുരേഷ് കൃഷ്ണ, ഇടവേള ബാബു, വിജയ് ബാബു,നടിയും നിർമാതാവുമായ സാന്ദ്ര തോമസ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചടങ്ങിനെത്തി. മോഹൻലാലും മമ്മൂട്ടിയും വധു വരന്മാർക്കൊപ്പം ചിത്രം പകർത്തിയ ശേഷമാണ് മടങ്ങിയത്.

Advertisment

അഭയ്, അക്ഷയ് എന്നിവരാണ് ബാബുരാജിന്റെ ആദ്യ വിവാഹത്തിലുള്ള മക്കൾ. പിന്നീട് നടി വാണി വിശ്വനാഥിനെ വിവാഹം ചെയ്‌ത ബാബുരാജിന് ആർച്ച, ആരോമൽ എന്നീ മക്കളുമുണ്ട്.

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗോൾഡ് ആണ് ബാബുരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ്, നയൻതാര എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment
Mohanlal Baburaj Mammootty Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: