നടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനാകുന്നു. അഭയ്‌യുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഗ്ലാഡിസ് ആണ് വധു. ബാബുരാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ചടങ്ങുകൾക്കെല്ലാം നിറസാന്നിധ്യമായി ബാബുരാജ് നിൽക്കുന്നുണ്ട്. മകനു കേക്കു മുറിച്ച് നൽകുന്ന താരത്തെ വീഡിയോയിൽ കാണാം.
അഭയ്, അക്ഷയ് എന്നിവരാണ് ആദ്യ വിവാഹത്തിലുള്ള മക്കൾ. പിന്നീട് നടി വാണി വിശ്വനാഥിനെ വിവാഹം ചെയ്‌ത ബാബുരാജിന് ആർച്ച, ആരോമൽ എന്നീ മക്കളുമുണ്ട്.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂമൻ ആണ് ബാബുരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒരു ത്രില്ലറാണ്.