നടൻ ബാബുരാജ് അറസ്റ്റിൽ. വഞ്ചനാ കേസിൽ അടിമാലി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നിർദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നതാണ് കേസ്.
റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ടാണ് ബാബുരാജ് പാട്ടത്തിന് നൽകിയത്. ആനവിരട്ടി കമ്പിലൈനിലാണ് ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കോതമംഗലം സ്വദേശിക്കാണ് നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകിയത്.