ചെന്നൈ: ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചിട്ടില്ലെന്ന് നടൻ ബാബുരാജ്. ആക്രമണത്തിനിരയായ നടി എന്റെ സുഹൃത്താണ്, എന്റെ സഹോദരിയാണ്, എന്റെ ചങ്കാണ്. ആ കുട്ടിയുമായി ഞാൻ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കണമെന്ന് എനിക്ക് അറിയില്ലെന്നാണ് എന്നോട് ആ കുട്ടി ഒരു തവണ പറഞ്ഞത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആ കുട്ടിയെ പിന്തുണച്ചാണ് ഞാൻ സംസാരിച്ചത്. ആ കുട്ടിയെ ഞങ്ങളിൽനിന്നും അകറ്റുക എന്ന വ്യക്തമായ അജൻഡയാണ് ഡബ്ല്യുസിസിക്ക് ഉളളതെന്ന് ബാബുരാജ് പറഞ്ഞു.

ചൂടുവെളളത്തിൽ വീണ പൂച്ചയെന്ന് ഞാൻ പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാർവ്വതിക്ക് ഞാൻ പറഞ്ഞത് മനസ്സിലാകാത്തതാകാം. ആ കുട്ടിയെ പിന്തുണച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഞാൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതിൽ വിഷമമുണ്ടെന്ന് ബാബുരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ ചൂടുവെളളത്തിൽ വീണ പൂച്ചയെന്ന് വിളിച്ച് ബാബുരാജ് അധിക്ഷേപിച്ചുവെന്ന് ഇന്നലെ നടന്ന ഡബ്ല്യുസിസി വാർത്താസമ്മേളനത്തിലാണ് പാർവ്വതി ആരോപിച്ചത്.

Read: WCC Press Meet Live: ഇനി എഎംഎംഎയെ കണ്ണടച്ച് വിശ്വസിക്കില്ല, മിണ്ടാതിരിക്കില്ല: ഡബ്ല്യൂസിസി

ഒരു നടിയെ നടിയെന്നു വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും ബാബുരാജ് ചോദിച്ചു. എന്റെ ഭാര്യ ഒരു നടിയാണ്. എന്നെ എത്രയോ പേർ നടിയുടെ ഭർത്താവ് എന്നു വിളിക്കുന്നു. ഡോക്ടറെ ഡോക്ടറെ എന്നും എന്നെ വക്കീലിനെ വക്കീൽ എന്നും വിളിക്കുന്നു. അതൊരു തൊഴിലിന്റെ ഭാഗമാണ്. അമ്മ സംഘടനയുടെ പ്രസിഡന്റ് ആയതുകൊണ്ടാണ് മോഹൻലാലിനെ അവർ ഓരോന്നു പറയുന്നത്. ലാലേട്ടനു മേലെ മെക്കിട്ട് കയറാൻ ഇനി അനുവദിക്കില്ല. ഡബ്ല്യുസിസി ഓലപാമ്പ് കാണിച്ച് പേടിപ്പിക്കുകയാണ്. എഎംഎംഎയെ കുറ്റം പറയാൻ ഡബ്ല്യുസിസിക്ക് അർഹതയില്ല.


(കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടനെ തിരിച്ചെടുത്ത തീരുമാനം കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ്. ബൈലോ പ്രകാരം അടുത്തൊരു ജനറൽ ബോഡിക്കേ അത് തിരുത്താൻ കഴിയുകയൂളളൂ. ലാലേട്ടനോ ഇടവേള ബാബുവിനോ അത് തിരുത്താൻ കഴിയില്ല.

Read: WCC Press Meet: രാജിയില്ല, പോരാട്ടം തുടരുമെന്ന് നടിമാർ

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒട്ടുമിക്കപേരും ആ കുട്ടിക്ക് വേണ്ടി ചങ്ക് കൊടുക്കാൻ തയ്യാറാണ്. ആ കുട്ടിക്ക് വേണ്ടിയല്ല ഡബ്ല്യുസിസി ഇങ്ങനെ ചെയ്യുന്നത്. അമ്മയിൽനിന്നും ആ കുട്ടിയെ അകറ്റുക മാത്രമാണ് ഡബ്ല്യുസിസിയുടെ ലക്ഷ്യം. എന്നെ ഈ സംഘടനയിൽനിന്നും പുറത്താക്കിയതാണ്. പിന്നീട് എന്നെ തിരിച്ചെടുത്തു. അതെന്തുകൊണ്ടാണ് അവർ പറയാത്തത്.

Read: WCC Press Meet: പിണക്കാനോ പിളർത്താനോ അല്ല, നേർവഴി കാട്ടാൻ

സംഘടന 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത കാര്യങ്ങളോ ഇനിയും 10 കോടി കൊടുക്കാൻ ഷോ സംഘടിപ്പിക്കുന്ന കാര്യങ്ങളോ അവർ സംസാരിക്കുന്നില്ല. അവർ ആദ്യം കത്ത് തന്നപ്പോൾ പ്രളയം ഉണ്ടായി. അതൊന്നും അവർ മനസ്സിലാക്കുന്നില്ല. ഡബ്ല്യുസിസിയുടെ ആരോപണങ്ങൾക്കു പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്-ബാബുരാജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook