scorecardresearch

ഷൂട്ടിങ്ങിനിടെ ആസിഫിന് പരുക്ക്

പരുക്കേറ്റ ആസിഫിനെ ആശുപതിയിൽ പ്രവേശിപ്പിച്ചു

Asif Ali

തിരുവന്തപുരം: സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരുക്ക്. ‘എ രഞ്ജിത്ത് സിനിമ’ എന്ന സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനിൽ വച്ചാണ് ആസിഫിന്റെ കാലിന് പരിക്കേറ്റത്. ആസിഫിനെ ആശുപതിയിൽ പ്രവേശിപ്പിച്ചു.

സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത് എന്നാണ് റിപ്പോർട്ട്. പരുക്ക് ഗുരുതരമല്ലെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രഞജി പണിക്കർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നമിത്ത് ആർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor asif ali got injured during shooting