scorecardresearch
Latest News

നടൻ അശ്വിൻ ജോസ് വിവാഹിതനായി

ഫെബ ജോൺസൺ ആണ് വധു

Aswin Jose, Aswin Jose Wedding, Aswin Jose Wedding photos
അശ്വിൻ ജോസ് വിവാഹിതനായി

നടൻ അശ്വിൻ ജോസ് വിവാഹിതനായി. ഫെബ ജോൺസൺ ആണ് വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിൻ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ട് സീനിലൂടെയാണ് അശ്വിൻ ശ്രദ്ധിയ്ക്കപ്പെട്ടത്.

ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്.

അനുരാഗം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിൻ ആയിരുന്നു. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷക പ്രീതി നേടിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor ashwin jose got married see wedding photos