scorecardresearch

ഇതാണെന്റെ കുട്ടി സയേഷ; മകളെ പരിചയപ്പെടുത്തി ആര്യ

2021 ജൂലൈലാണ് ഇവർക്കു പെൺകുഞ്ഞ് പിറന്നത്

2021 ജൂലൈലാണ് ഇവർക്കു പെൺകുഞ്ഞ് പിറന്നത്

author-image
Entertainment Desk
New Update
Arya, Sayyesha, Family

തമിഴകത്തിന്റെ പ്രിയതാരദമ്പതികളാണ് ആര്യയയും സയേഷയും.2021 ജൂലൈലാണ് ഇവർക്കു പെൺകുഞ്ഞ് പിറന്നത്.മകൾ പിറന്ന് മാസങ്ങൾക്കു ശേഷം ഇരുവരും കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ്. 'ഞങ്ങളുടെ മകൾ അരിയാന' എന്ന് കുറിച്ചാണ് മകളുടെ ചിത്രം സയേഷ പങ്കുവച്ചത്.

Advertisment

'മകൾ സയേഷയെ പോലെ തന്നെയാണല്ലോ കാണാൻ' എന്നാണ് ചിത്രത്തിനു താഴെ നിറയുന്ന കമന്റുകൾ. അമ്മയാവാൻ ഒരുങ്ങുന്ന കാര്യം സയേഷയോ ആര്യയോ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നില്ല. ആദ്യമായാണ് താര ദമ്പതികൾ മകളുടെ ചിത്രം പുറത്തുവിടുന്നത്.

2019 മാർച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. ‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.

തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചെത്തിയ ചിത്രം സൂര്യ നായകനായ 'കാപ്പാൻ' ആയിരുന്നു.

Advertisment

ശക്തി സൗന്ദർ രാജയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'കാപ്റ്റനാ'ണ് ആര്യയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. ആര്യയുടെ മുപ്പത്തിനാലാമത് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

Family Arya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: