/indian-express-malayalam/media/media_files/uploads/2021/03/aravind.jpg)
'നന്ദന'ത്തിലെ കൃഷ്ണൻ, മലയാളികൾക്ക് മുന്നിൽ അരവിന്ദ് ആകാശ് എന്ന നടന്റെ മേൽവിലാസമിതാണ്. നടനും ഡാൻസറുമായ അരവിന്ദ് നാൽപ്പതിലേറെ സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് 'നന്ദനം' എന്ന ചിത്രത്തിലേത്.
ഇപ്പോഴിതാ, ഓർമകളുടെ ആൽബത്തിൽ നിന്നും ഒരു പഴയകാല ചിത്രം പങ്കുവയ്ക്കുകയാണ് അരവിന്ദ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, സുനിൽ ഷെട്ടി എന്നിവർക്കൊപ്പം നിൽക്കുന്ന അരവിന്ദിനെയാണ് ചിത്രങ്ങത്തിൽ കാണാനാവുക. 2000ൽ 'ഹീരാ ഫേരി' എന്ന ചിത്രം ഇറങ്ങിയ കാലത്തുനിന്നുള്ള ഫോട്ടോയാണിത്.
പഞ്ചാബ് സ്വദേശിയായ അരവിന്ദ് ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. പിന്നീട് അരവിന്ദിന്റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. അരവിന്ദിന്റെ അമ്മ തമിഴ് സിനിമകളിൽ ഡാൻസറായി ജോലി ചെയ്തിരുന്നു. അമ്മയുടെ വഴിയെ ഡാൻസിലേക്കും പിന്നീട് സിനിമയിലേക്കും എത്തിപ്പെടുകയായിരുന്നു അരവിന്ദ്.
'പടയപ്പ' എന്ന ചിത്രത്തിൽ ഡാൻസർ ആയി പ്രത്യക്ഷപ്പെട്ട അരവിന്ദ് പിന്നീട് ഹേ റാം, ഉയിരിലെ കലന്തത് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നളചരിതം നാലാം ദിവസം ആയിരുന്നു അരവിന്ദിന്റെ ആദ്യമലയാളചിത്രം. പിന്നീടാണ് നന്ദനത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട അരവിന്ദ് ഡാൻസ് റിയാലിറ്റി ഷോകളുടെ ജഡ്ജായും പ്രവർത്തിക്കുന്നുണ്ട്.
Read more: അന്ന് ചാക്കോച്ചൻ ഹീറോ, ഞാൻ അവതാരകൻ; ഓർമ്മചിത്രവുമായി അനൂപ് മേനോൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.