രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ പണ്ട് വിദ്യാർഥിയായിരുന്ന കാലത്ത് ഡൽഹിയിലെ കൊടും തണുപ്പിൽ നടന്ന പരേഡിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ ഒരു പ്രിയ നടി. അക്കാലത്തെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അത് മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയ നായിക അനുശ്രീയാണ്.
പന്ത്രണ്ട് വർഷം മുന്നെയുള്ള ഒരു ചിത്രമാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. “ഇന്ന് ഡൽഹിയിലെ തണുപ്പിൽ പരേഡ് ചെയ്യുന്ന ഓരോ എൻസിസി കേഡറ്റിനും ആശംസകൾ. 12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ ആകാംക്ഷയോടെ ആർമി വിങിൽ പരേഡ് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു,” എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നിരിക്കുന്നത്.
Read More: Republic Day 2020 Live: ഇന്ന് 71-ാം റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷയിൽ രാജ്യം
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രജ്പതിലാണ് ആരംഭം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമർ ജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിച്ചു. സാധാരണ ഇന്ത്യാ ഗേറ്റിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇത്തവണ അമർ ജവാൻ ജ്യോതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബോൽസൊനാരോ ആണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി.