ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സുകവർന്ന നടനാണ് ആന്റണി വർഗീസ് എന്ന പെപ്പെ. സഹോദരിയുടെ വിവാഹവാർത്ത സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ് പെപ്പെ ഇപ്പോൾ.
ഇന്നലെയായിരുന്നു പെപ്പെയുടെ സഹോദരി അഞ്ജലിയുടെ വിവാഹം. എളവൂര്‍ സ്വദേശി ജിപ്സണ്‍ ആണ് വരന്. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
View this post on Instagram
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.