നടൻ ആന്റണി വർഗീസ് വിവാഹിതനാവുന്നു; ഹൽദി ചിത്രങ്ങൾ

ഓഗസ്റ്റ് എട്ടിന് അങ്കമാലിയിൽ വച്ചാണ് വിവാഹം

Antony Varghese, Antony Varghese, Antony Varghese Peppe, Antony Varghese Peppe wedding date, Antony Varghese Peppe Haldi photos, Antony Varghese Pepe, Antony Varghese Peppe wedding, Antony Varghese sister wedding photo, Antony Varghese sister wedding video, ആന്റണി വർഗീസ്, പെപെ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സുകവർന്ന നടൻ ആന്റണി വർഗീസ് എന്ന പെപ്പെ വിവാഹിതനാവുന്നു. അങ്കമാലി സ്വദേശിയായ അനീഷ പൗലോസ് ആണ് വധു. പ്രണയവിവാഹമാണ്. സ്കൂൾ കാലഘട്ടം മുതൽ ആന്റണിയുടെ സുഹൃത്തായ അനീഷ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ്. ഹൽദി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

ഓഗസ്റ്റ് എട്ടിന് അങ്കമാലിയിൽ വച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷനും നടത്തും.

പെപ്പെയുടെ സഹോദരി അഞ്ജലിയുടെ വിവാഹവും അടുത്തിടെ നടന്നിരുന്നു. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് അഞ്ജലിയുടെ വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ പുതിയ ചിത്രം ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുകയാണ്.

Read more: ‘അപ്പനാണ്, തൊഴിലാളിയാണ്’ വികാരഭരിതനായി പെപ്പെ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor antony varghese pepe getting married haldi pics

Next Story
ചുമ്മാ ക്യാറ്റും കൊണ്ടിരിക്കുവാണെന്ന് പിഷാരടി; ബ്ലാക്ക്‌ ക്യാറ്റ് ഒക്കെയുള്ള വല്യ ആളാണല്ലേ എന്ന് ആരാധകർRamesh Pisharody, Ramesh Pisharody family, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി
The moderation of comments is automated and not cleared manually by malayalam.indianexpress.com