ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാർഥിയും മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരവുമാണ് അനൂപ് കൃഷ്ണൻ. ഇഷ്ടനായികയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അനൂപ് ഇപ്പോൾ. നായിക മറ്റാരുമല്ല, തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയാണ് അനൂപ് പങ്കുവച്ച ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.
നയൻതാരയ്ക്ക് ഒപ്പം വിഘ്നേഷ് ശിവനെയും ചിത്രത്തിൽ കാണാം, അനൂപിന്റെ ഭാര്യയും ഡോക്ടറുമായ ഐശ്വര്യ നായരുമുണ്ട് കൂടെ.
വിവാഹശേഷം ഭർത്താവ് വിഘ്നേഷിനൊപ്പം ആദ്യമായി കൊച്ചിയിലെത്തിയിരിക്കുകയാണ് നയൻതാര. ഞായറാഴ്ചയാണ് അമ്മയെ കാണാനായി നയൻതാര കൊച്ചിയിലെത്തിയത്.
ഇന്ന് രാവിലെ വിഘ്നേഷിനൊപ്പം ചെട്ടികുളങ്ങര ക്ഷേത്രത്തിലും നയൻതാര ദർശനം നടത്തിയിരുന്നു.
ഞായറാഴ്ച രാത്രി പനമ്പള്ളി നഗറിലെ ഒരു റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനെത്തിയ നയൻതാരയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.
Read more: മൊഹബത്ത് ചായയും നുകർന്ന് പനമ്പിള്ളി നഗറിൽ വിഘ്നേഷിനൊപ്പം നയൻതാര; ചിത്രങ്ങൾ