നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി. ലക്ഷ്മി രാജഗോപാൽ ആണ് വധു. ഇന്ന് രാവിലെ(സെപ്റ്റംബർ 1) ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപിന്റെയും ലക്ഷ്മിയുടേയും വിവാഹ നിശ്ചയം നടന്നത്.
Read Here: നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ വിവാഹ ചിത്രങ്ങള്‍
Read More: സിദ്ധാർഥ് ഭരതൻ വീണ്ടും വിവാഹിതനായി; ആശംസകൾ നേർന്ന് മഞ്ജു പിള്ള
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അനൂപ് ചന്ദ്രൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മുമ്പ് ആരാധകർക്കായി പങ്കുവച്ചിരുന്നു. ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും കൃഷിയിലുള്ള തന്റെ താല്‍പര്യം വിടാതെ കാക്കുന്നയാളാണ് അനൂപും. അച്ഛന്റെ സുഹൃത്ത് രാജാ മുഹമ്മദ് വഴിയാണ് അനൂപ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. കൃഷിയിലുള്ള താല്‍പര്യം ഇരുവരെയും അടുപ്പിക്കുകയായിരുന്നു.
മമ്മൂട്ടി നായകനായി 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമയിലെത്തിയത്. തുടർന്നിങ്ങോട്ട് വിനോദയാത്ര, ബിഗ് ബി, മിന്നാമിന്നിക്കൂട്ടം, ഡാഡി കൂൾ, കാര്യസ്ഥൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺ ബേബി റൺ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. ക്ലാസ്മേറ്റ്സ്, രസതന്ത്രം, പാസഞ്ചർ, ഷേക്സ്പിയർ എംഎ മലയാളം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ലാസ്മേറ്റ്സിലെ പഴന്തുണി കോശി എന്ന കഥാപാത്രം അനൂപിന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ്.
സിനിമയെക്കാളേറെ കൃഷിയെ സ്നേഹിക്കുന്ന നടനാണ് അനൂപ്. തന്റെ ഇഷ്ടം പോലെ കൃഷിയെ സ്നേഹിക്കുന്ന പെൺകുട്ടിയെയാണ് അനൂപിന് വധുവായി ലഭിച്ചിരിക്കുന്നതും. വധു ലക്ഷ്മി രാജഗോപാലിനും കൃഷിയാണ് താൽപര്യം.