ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണത്തിന്റെ വേദനയിലാണ് സിനിമാലോകം. സിനിമാ ചിത്രീകരണത്തിനിടെ കൂട്ടുകാർക്കൊപ്പം തൊടുപുഴയിലെ മലങ്കര ഡാമിന്റെ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് നാൽപ്പത്തിയെട്ടുകാരനായ അനിൽ മുങ്ങിമരിച്ചത്.ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി തൊടുപുഴയിലെത്തിയതായിരുന്നു അനിൽ നെടുമങ്ങാട്.
അനിൽ നെടുമങ്ങാടിന്റെ വിയോഗവാർത്തയോട് ഞെട്ടലോടെയും ദുഃഖത്തോടെയുമാണ് സിനിമാ രംഗത്തു നിന്നുള്ള പ്രമുഖർ പ്രതികരണമറിയിച്ചത്.
“അനിൽ …ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും…?” എന്നാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അനിൽ നെടുമങ്ങാടിനൊപ്പം അഭിനയിച്ച നടൻ ബിജു മേനോൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
“ഒന്നുമില്ലായ്മയാണ്, എനിക്ക് ഒന്നും പറയാനാവുന്നില്ല, താങ്കൾ സമാധാനത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു അനിലേട്ടാ,” എന്നാണ് പ്രിഥ്വിരാജ് കുറിച്ചത്.
അനിൽ …ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?
Posted by Biju Menon on Friday, 25 December 2020
Nothing. I have nothing to say. Hope you’re at peace Anil etta.
Posted by Prithviraj Sukumaran on Friday, 25 December 2020
Heart hurts. Can’t make sense of this. RIP Anil etta. Prayers and strength to your family.
Posted by Dulquer Salmaan on Friday, 25 December 2020
“ഹൃദയം വേദനിക്കുന്നു. ഇത് അംഗീകരിക്കാനാവുന്നില്ല. വിട അനിലേട്ടാ. താങ്കളുടെ കുടുംബത്തിനായി പ്രാർഥനകൾ നേരുന്നു, ശക്തി പകരാൻ ആഗ്രഹിക്കുന്നു,” എന്നാണ് ദുൽഖർ സൽമാൻ മരണ വാർത്തയോട് പ്രതികരിച്ചത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽഖറും അനിൽ നെടുമങ്ങാടും ഒരുമിച്ചഭിനയിച്ചിരുന്നു. ദുൽഖർ നായകനായ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു അനിൽ നെടുമങ്ങാട് അവതരിപ്പിച്ചത്.
മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങി നിരവധി പേർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ആദരാഞ്ജലികൾ
Posted by Mammootty on Friday, 25 December 2020
View this post on Instagram
Absolutely devastated to hear this news. Shot with him day before yesterday and today I hear this.. just cant believe! May his family have the strength to sail through this. RIP Anil Nedumangad.. #gonetoosoon
Posted by Indrajith Sukumaran on Friday, 25 December 2020
View this post on Instagram
View this post on Instagram
We’ve lost another incredible talent! Never had the chance to meet him in person but admired his skill a lot. Really…
Posted by Suresh Gopi on Friday, 25 December 2020
ആദരാഞ്ജലികൾ..
Posted by Suraj Venjaramoodu on Friday, 25 December 2020
അടുത്തിടെ ഇറങ്ങിയ ‘അയ്യപ്പനും കോശിയും,’ ‘കമ്മട്ടിപ്പാടം’ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ‘ഞാൻ സ്റ്റീവ് ലോപ്പസ്,’ ‘പൊറിഞ്ചു മറിയം ജോസ്,’ ‘കിസ്മത്ത്,’ ‘പാവാട’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
Read More: വാക്കുകൾ അറംപറ്റിയല്ലോ ചേട്ടാ; അനിലിന്റെ മരണത്തിന്റെ ഞെട്ടലിൽ ആരാധകർ
നാടക-ടെലിവിഷൻ രംഗങ്ങളിൽ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് അനിൽ നെടുമങ്ങാട്. 1997-98ല്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഏതാനും വർഷങ്ങൾ നാടക രംഗത്തു പ്രവർത്തിച്ചു. പിന്നീട് കോമഡി സ്കിറ്റുകളിലൂടെ ടെലവിഷൻ രംഗത്തെത്തി. ചാനലുകളിൽ അവതാരകനും പ്രൊഡ്യൂസറുമായി മാറിയ അദ്ദേഹം കൈരളി ടിവിയിലെ ‘സ്റ്റാർ വാർസ്’ എന്ന പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
2005ൽ പുറത്തിറങ്ങിയ ‘തസ്കരവീര’നിലൂടെ ആണ് അനിൽ നെടുമങ്ങാട് ആദ്യമായി ബിഗ് സ്ക്രീനിലെത്തിയത്. ആദ്യഘട്ടങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ 2014ൽ ഇറങ്ങിയ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രാധാന്യമുള്ള ഒരു വേഷം ചെയ്തത്. 2016ൽ ഇറങ്ങിയ രാജീവ് രവി ചിത്രം’കമ്മട്ടിപ്പാട’ത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.