scorecardresearch
Latest News

കൊവിഡ്‌ ബാധയെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍; മകന്‍ അഭിഷേകിനും രോഗം സ്ഥിരീകരിച്ചു

Amitabh Bachchan tests positive for coronavirus, admitted to Nanavati hospital, Abhishek Bachchan tests positive for coronavirus: രോഗബാധയെത്തുടർന്ന് 77കാരനായ അമിതാഭ് ബച്ചനെയും മകനെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊവിഡ്‌ ബാധയെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍; മകന്‍ അഭിഷേകിനും രോഗം സ്ഥിരീകരിച്ചു

Amitabh Bachchan tests positive for coronavirus, admitted to Nanavati hospital, Abhishek Bachchan tests positive for coronavirus: മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനും മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് 77കാരനായ അമിതാഭ് ബച്ചനെയും മകനെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.

രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററീലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചനും അഭിഷേകും തന്നെയാണ്.

“എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു … ആശുപത്രിയിലേക്ക് മാറ്റി … ആശുപത്രി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരെ അറിയിക്കുന്നു… കുടുംബവും ജീവനക്കാരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു… കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ദയവായി സ്വയം ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു!’ ബച്ചൻ ട്വിറ്റെറില്‍ പറഞ്ഞു.

Abhishek Bachchan tests positive for coronavirus: താന്‍ കോവിഡ് പോസിറ്റീവ് എന്ന് അഭിഷേക് ബച്ചന്‍‌

തനിക്കും പിതാവിനും കോവിഡ് സ്ഥിരീകരിച്ചതായ് അഭിഷേകും ട്വീറ്റ് ചെയ്തു. അമിതാഭ് ബച്ചൻ രോഗ വിവരം വെളിപ്പെടുത്തിയതിന് പിറകേയായിരുന്നു ഇക്കാര്യം വ്യക്തമാക്കി അഭിഷേകും ട്വീറ്റ് ചെയ്തത്.

‘ഇന്ന്‌ എനിക്കും അച്ഛനും കോവിഡ് 19-ന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങൾ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട അധികാരികളെ എല്ലാം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും ടെസ്റ്റ്‌ ചെയ്തിട്ടുണ്ട്. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി,’ അഭിഷേക് ട്വിറ്റെറില്‍ കുറിച്ചു.

മുംബൈയിലെ ലോക്ക്ഡൌണ്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങിയത് മുതല്‍ അഭിഷേക് ബച്ചന്‍ ഒരു ഡബ്ബിംഗ് സ്റ്റുഡിയോ സന്ദർശിച്ചതായി, അവിടെ നിന്നും പകര്‍ക്കപ്പെട്ട ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ കരുതപ്പെടുന്നു.

അഭിഷേക്കിന്റെ ആദ്യ വെബ് സീരീസ് ‘ബ്രീത്ത്: ഇന്റു ദ ഷാഡോസ്’ ജൂലൈ 10 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. പരമ്പരയില്‍ അഭിഷേക് കാഴ്ച വച്ച പ്രകടനം ഏറെ പ്രശംസകള്‍ക്ക് പാത്രമാവുന്നുണ്ട്. ആരാധകർക്കും പിന്തുണക്കാർക്കും നന്ദി അറിയിച്ചുകൊണ്ട് അഭിഷേക് സോഷ്യൽ മീഡിയയിൽ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു.

‘ദി ബിഗ്‌ ബുള്‍’ ആണ് ഇനി വരാനിരിക്കുന്ന അഭിഷേക് ചിത്രം.

Read in IE

 

‘ഗുലാബോ സീതാബോ’യാണ് അമിതാഭ് ബച്ചൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ഷൂജിത് സിർകാറിന്റെ കോമഡി-ഡ്രാമയായ ‘ഗുലാബോ സിതാബോ’യിൽ ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പമാണ് അഭിനയിച്ചത്. ചിത്രം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്തത്.

ടെലിവിഷൻ ഗെയിം ഷോ ആയ കോൻ ബനേഗ ക്രോർപതിയുടെ ഷോ ഹോസ്റ്റ് കൂടിയായ ബച്ചൻ പരിപാടിയുടെ പന്ത്രണ്ടാം സീസണിന്റെ ഷൂട്ടിലേക്ക് പോവാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷോയുടെ ഓഡിഷനുകൾ ഈ വർഷം മെയ് മാസത്തിൽ പൂർത്തികരീച്ചിരിന്നു.

ചെഹ്‌രെ, ബ്രഹ്മാസ്ത്ര, ഝുണ്ട് എന്നിവയാണ് താരത്തിന്റെ വരിനിരിക്കുന്ന സിനിമകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor amitabh bachchan hospitalised july 11