തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ നടി അമല പോളിന് പരുക്ക്. ‘അതോ അന്ത പറവൈ പോല’ എന്ന സിനിമയുടെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരുക്ക്. ഡബിളില്ലാതെയായിരുന്നു അമല ചിത്രീകരണത്തിനിറങ്ങിയത്. ഷൂട്ടിങ്ങിനിടെ വലതു കൈ തിരിക്കാന്‍ പറയുകയും ഇത് പരുക്കിലേക്ക് നയിക്കുകയുമായിരുന്നു.

ചെറിയ ഉളുക്ക് മാത്രമായിരിക്കും എന്നു കരുതി അമല ചിത്രീകരണം തുടരുകയായിരുന്നു. എന്നാല്‍ പിന്നീട് വേദന കഠിനമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തി. നിലവില്‍ കൊച്ചിയില്‍ ചികിത്സയിലാണ് അമല. ഒരാഴ്ചയ്ക്കുള്ളില്‍ അമല സെറ്റില്‍ തിരിച്ചെത്തുമെന്നാണ് അറിയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

‘മുറിവു പറ്റാത്ത ഒരു ഹീറോയുമില്ല’ എന്നൊരു പഴഞ്ചൊല്ലുണ്ടെന്നും താനതു കാര്യമായെടുത്തുവെന്നും പറഞ്ഞ് ഒരല്പം തമാശ കലര്‍ത്തിയാണ് അമല തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തന്റെ മുറിവ് പെട്ടെന്ന് സുഖപ്പെടുമെന്നും എല്ലാവരുടേയും ആശംസകള്‍ക്കു നന്ദി പറയുന്നുവെന്നും അമല കുറിച്ചു.

നായികാ കേന്ദ്രീകൃത ചിത്രമാണ് ‘അതോ അന്ത പറവൈ പോല’. പശ്ചിമഘട്ടത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തില്‍ സമീര്‍ കൊച്ചാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ഇനി 10 ദിവസത്തെ ഷൂട്ടിങ് കൂടിയേ ബാക്കിയുള്ളൂ. നവാഗതനായ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സെഞ്ചുറി ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook