നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു

ഉദയാ സ്റ്റുഡിയോയിലെ അഭിനയകാലത്ത്​ നടന്മാരായ നസീർ, ഉമ്മർ എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു

Actor Alleppey Latheef, Actor Alleppey Latheef died, Actor Alleppey Latheef movies, Alleppey Latheef photos, ആലപ്പി ലത്തീഫ്

ആദ്യകാല സിനിമാ നടനും നാടക പ്രവർത്തകനുമായ ആലപ്പി ലത്തീഫ് അന്തരിച്ചു. ചുങ്കം പുത്തൻ പുരയ്ക്കൽ ലത്തീഫ് എന്നാണ് മുഴുവൻ പേര്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ചെറുപ്പകാലത്ത്​ നാടകാഭിനയം, ചെറുകഥ എഴുത്ത്​ തുടങ്ങിയ മേഖലകളിൽ തിളങ്ങിയിരുന്ന ലത്തീഫിനെ കുഞ്ചാക്കോയുടെ ഉദയാ സ്​റ്റുഡിയോയിൽ എത്തിച്ചത് തിരക്കഥാകൃത്ത്​ ശാരംഗപാണിയുമായുള്ള സൗഹൃദമാണ്.

അക്കാലത്ത്​ പുറത്തിറങ്ങിയ ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ച​ന്റെ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഉദയാ സ്റ്റുഡിയോയിലെ അഭിനയകാലത്ത്​ നടന്മാരായ നസീർ, ഉമ്മർ എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.

നടന്മാരായ സുകുമാരൻ, രതീഷ്​, അമാൻ ​നവോദയ എന്നിവർക്കൊപ്പം ‘തീക്കടൽ’ സിനിമയിൽ ‘അടിച്ചങ്ങ്​ പൂസായി…..’ എന്ന ഗാനരംഗത്തിൽ ശ്രദ്ധേയമായ വേഷമണിഞ്ഞു.

സിനിമാഭിനയം നിർത്തിയ ശേഷം ആലപ്പുഴയിൽ വലിയകുളത്ത്​ പുരാവസ്തു വ്യാപാരവും ടാക്സി ഹൗസും നടത്തുകയായിരുന്നു. ഭാര്യ: ബീമ. മക്കൾ: ബീന, ഹാസ്​ലിം, നൈസാം, ഷാഹിർ (ദുബായ്). മരുമക്കൾ: ഷാജി (ദുബായ്), കെ.എസ്​. അനീഷ (ട്രേഡിംഗ്​ കമ്പനി, ആലപ്പുഴ), മുംതാസ്​ (വിവൺ ഹോസ്​പിറ്റൽ). ആലപ്പുഴ മസ്​താൻപള്ളി കിഴക്കേ ജുമാമസ്​ജിദിൽ കബറടക്കി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor alleppey latheef passes away

Next Story
ചേച്ചിയല്ല കൂട്ടുകാരി; ശാലിനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ശ്യാമിലിShalini, Shamlee, Shamlee Shalini Diwali photos, Shamili birthday photos, Ajith, അജിത്, Baby Shamlee, ശാലിനി, ശ്യാമിലി, Baby Shamlee latest photos, Shyamili, Baby Shyamili, Baby Shalini, Shalini, Aadvik ajith, ആദ്വിക്, Aadvik photos, Ajith and Shalini, അജിത്തും ശാലിനിയും, Ajith Shalini
The moderation of comments is automated and not cleared manually by malayalam.indianexpress.com