scorecardresearch
Latest News

നിങ്ങൾ തനിച്ചാവില്ല, ഞാനുണ്ട് കൂടെ; മരിച്ച സഹായിയുടെ കുടുംബത്തെ ഏറ്റെടുത്ത് അക്ഷയ് കുമാർ

കാൻസറിനെ തുടർന്നായിരുന്നു അക്ഷയ് കുമാറിന്റെ ഹെയർസ്റ്റൈലിസ്റ്റായ മിലൻ ജാദവിന്റെ മരണം

നിങ്ങൾ തനിച്ചാവില്ല, ഞാനുണ്ട് കൂടെ; മരിച്ച സഹായിയുടെ കുടുംബത്തെ ഏറ്റെടുത്ത് അക്ഷയ് കുമാർ

അടുത്തിടെയാണ് അക്ഷയ് കുമാറിന്റെ ഹെയർസ്റ്റൈലിസ്റ്റായ മിലൻ ജാദവ് മരിച്ചത്. പതിനഞ്ചു വർഷമായി അക്ഷയ് കുമാറിന്റെ ഹെയർസ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മിലൻ. “താങ്കളെന്റെ ഹെയർസ്റ്റൈലിസ്റ്റായി കഴിഞ്ഞ പതിനഞ്ചു വർഷത്തിലധികം പ്രവർത്തിച്ചു. ആൾക്കൂട്ടത്തിനിടയിൽ ചിരിച്ചുകൊണ്ട് വേറിട്ട സ്റ്റൈലുകളുമായി താങ്കൾ ഉണ്ടായിരുന്നു. ഒരു സമയത്തും, എന്റെയൊരു മുടി പോലും സ്ഥാനം മാറിയിരിക്കാൻ താങ്കൾ അവസരം നൽകിയിട്ടില്ല. ഈ വേർപാട് ഇപ്പോഴും അവിശ്വസനീയമാണ്. താങ്കൾ എന്നും ഓർമ്മിക്കപ്പെടും,” എന്നാണ് മിലന്റെ മരണത്തിൽ അനുശോചിച്ച് കൊണ്ട് അക്ഷയ് കുമാർ കുറിച്ചത്.

കാൻസറുമായുള്ള പോരാട്ടത്തിനൊടുവിലായിരുന്നു മിലന്റെ മരണം. മിലന്റെ കുടുംബത്തിന്റെ സംരക്ഷണം അക്ഷയ് കുമാർ ഏറ്റെടുത്തു എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. മിലന് അക്കിയുമായി(അക്ഷയ് കുമാർ) വളരെ അടുത്ത ബന്ധമായിരുന്നെന്നും കാൻസറിന്റെ നാലാം സ്റ്റേജിലാണ് മിലൻ എന്ന വാർത്ത അക്ഷയിനെ ഞെട്ടിപ്പിക്കുന്നതായിരുന്നെന്നും മിലന്റെ മരണത്തിൽ അതീവദുഖിതനായ അക്ഷയ് മരണം അറിഞ്ഞയുടൻ മിലൻറെ കുടുംബവുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ഉറപ്പു നൽകി എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഒടിടിയിൽ റിലീസ് ചെയ്ത കട്ടപുട്‌ലിയിലാണ് ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ അക്ഷയ് ചിത്രം. 2018 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്കാണ് കട്ടപുട്‌ലി. രഞ്ജിത് എം തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. രാകുൽ പ്രീത് സിംഗാണ് ചിത്രത്തിലെ മറ്റൊരു താരം. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് ചിത്രം ‘രക്ഷ ബന്ധൻ’ പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ മടങ്ങി.

ദസറ റിലീസായി അനൗൺസ് ചെയ്യപ്പെട്ട രാമ സേതുവാണ്‌ അക്ഷയ് കുമാറിന്റെ പുതിയ പ്രൊജക്റ്റ്. തെലുങ്കു താരം സത്യ ദേവിന്റെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടെയാണ് രാമ സേതു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor akshay kumar promises to look after late hairstylist milan jadhavs family