scorecardresearch
Latest News

‘ഇങ്ങനെ പേടിക്കാതെടോ’, സംവിധായകന്‍ ബേസിലിനോട് ആരാധകര്‍; വീഡിയോ

സെപ്റ്റംബർ രണ്ടിനു റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബെസിൽ ജോസഫാണു നായകൻ

‘ഇങ്ങനെ പേടിക്കാതെടോ’, സംവിധായകന്‍ ബേസിലിനോട് ആരാധകര്‍; വീഡിയോ

മലയാള സിനിമ ലോകത്ത് സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രത്യേക സ്ഥാനം നേടിയെടുത്ത താരമാണ് ബേസില്‍ ജോസഫ്. ‘കുഞ്ഞിരാമായണം,’ ‘ഗോദ,’ ‘മിന്നല്‍ മുരളി’ എന്നീ ചിത്രങ്ങളിലൂടെ ബേസിലിനെ ആരാധകര്‍ ഏറ്റെടുത്തു.

അഭിനയത്തിലും മികച്ചുനില്‍ക്കുന്ന ബേസിലിന്റെ പുതിയ ചിത്രമാണ് ‘പാല്‍ത്തു ജാന്‍വര്‍.’ സെപ്തംബര്‍ രണ്ടിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ അജു വർഗീസ് ഷെയര്‍ ചെയ്ത പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

‘പാല്‍ത്തു ജാന്‍വര്‍’ നാളെ റിലീസ് ചെയ്യും, പ്രസൂണിനും മറ്റു അംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബേസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് പ്രസൂണ്‍.

പൂച്ചയെ കണ്ട് പേടിക്കുന്ന ബേസിലിനെ വീഡിയോയില്‍ കാണാം. ചിത്രത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥനായാണ് ബേസില്‍ വേഷമിടുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍, നടന്‍ ബിനു പപ്പു, നടി തന്‍വി റാം എന്നിവര്‍ പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് അവസാനമുളള ബേസിലിന്റെ ചിരിയെക്കുറിച്ചും ആരാധകര്‍ പറയാന്‍ മറന്നിട്ടില്ല.

ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരൻ എന്നിവരുടെ ഉടമസ്ഥതയിലുളള ‘ഭാവന സ്റ്റുഡിയോസ്’ നിര്‍മിക്കുന്ന ചിത്രമാണ് ‘പാല്‍ത്തു ജാന്‍വര്‍.’ ബേസില്‍ ജോസഫ് പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്.

സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നതു വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്നാണ്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധായകനായി എത്തുന്ന ചിത്രത്തിലെ പ്രമോ സോങ് ഇതിനോടകം ജനപ്രീതി നേടിക്കഴിഞ്ഞു. ഛായാഗ്രഹണം- രേണു, എഡിറ്റിങ്- കിരണ്‍ ദാസ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor aju varghese shares basil joseps palthu janwar viral video