scorecardresearch

റേസിങ് പരിശീലനത്തിനിടെ നടൻ അജിത്തിന്റെ കാർ ഇടിച്ചു തകർന്നു; രക്ഷപെട്ടത് അത്ഭുതകരമായി-വീഡിയോ

മാസങ്ങൾക്കു മുൻപാണ് തമിഴ് നടൻ അജിത് കുമാർ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്

മാസങ്ങൾക്കു മുൻപാണ് തമിഴ് നടൻ അജിത് കുമാർ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്

author-image
Entertainment Desk
New Update
ajithkumar111

റേസിങ് പരിശീലനത്തിനിടെ നടൻ അജിത്തിന്റെ കാർ ഇടിച്ചു തകർന്നു

റേസിങ് കാർ പരിശീലനത്തിനിടെ ഇടിച്ചു തകർന്നു തമിഴ് നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപെട്ടു. ദുബായിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റേസിങ് ഉടമയായ നടൻ തന്റെ ടീമംഗങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയൂക്സ്, കാമറൂൺ മക്ലിയോഡ് എന്നിവർക്കൊപ്പം പരിശീലനം നടത്തുകയായിരുന്നു. ഇതിനിടെയാണ് സൈഡിൽ ഭിത്തിയിലേക്ക് വേഗതയിലെത്തിയ കാർ ഇടിച്ചു കയറിയത്. മുൻവശം തകർന്ന കാറിൽ നിന്നു നടനും കൂട്ടാളിയും പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്.

Advertisment

മാസങ്ങൾക്കു മുൻപാണ് തമിഴ് നടൻ അജിത് കുമാർ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. അംഗീകൃത റേസറായ അജിത് തന്റെ പുതുതായിതുടങ്ങുന്ന റേസിങ് ടീമിന് 'അജിത് കുമാർ റേസിങ്' എന്നാണ് പേരിട്ടിട്ടുള്ളത്. ദുബായിലെ ഓട്ടോഡ്രോമിൽ ഫെരാരി 488 ഇവിഒ ടെസ്റ്റ് ഡ്രൈവ് ചെയ്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ടീം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. കഴിവുള്ള യുവഡ്രൈവർമാർക്ക് പിന്തുണയും അവസരവും നൽകുക എന്നതാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു.

Advertisment

Read More

Ajith kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: