സെല്‍ഫികളുടെ കാലമാണിത്. ഓരോ നിമിഷങ്ങളും സെല്‍ഫിയെടുത്ത് സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ആഘോഷവേളകള്‍, യാത്രകള്‍ അങ്ങനെ നിവരധി സെല്‍ഫികള്‍ നമ്മുടെയെല്ലാം ഫോണുകളില്‍ കാണും. ഇഷ്ടതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതാണ് മറ്റൊരു ട്രെന്‍ഡ്.

ചില താരങ്ങള്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്യും. മറ്റു ചിലര്‍ ചിലപ്പോള്‍ സമ്മതിക്കില്ല. ഇവിടെ തമിഴ് സൂപ്പര്‍സ്റ്റാര്‍ തല അജിത് ആരാധകര്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്ന കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് സംഗീത സംവിധായകന്‍ തമന്‍.

അജിത് മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകവേ എയര്‍പോര്‍ട്ടില്‍ വച്ച് വിമാനത്തിലെ ജീവനക്കാര്‍ മുതല്‍ യാത്രക്കാര്‍ വരെ ഇരുന്നൂറോളം സെല്‍ഫിയാണ് ഒറ്റദിവസം കൊണ്ട് എടുത്തത് എന്ന് അജിത്തിനൊപ്പം യാത്ര ചെയ്ത സംഗീത സംവിധായകന്‍ തമന്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.

തന്റെ ആരാധകരോടും സാധാരണക്കാരായ ആളുകളോടും ഇത്രയും വിനയത്തോടെയും സ്‌നേഹത്തോടെയും പെരുമാറുന്ന മറ്റാരെയും കണ്ടിട്ടില്ലെന്ന് തമന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ