/indian-express-malayalam/media/media_files/2025/11/23/shalini-ajith-2025-11-23-21-53-58.jpg)
ശാലിനി, അജിത്
മലയാളികൾക്ക് ഏറെയിഷ്ടപ്പെട്ട താരകുടുംബമാണ് നടി ശാലിനിയുടേത്. ശാലിനിയും അജിത്തും മക്കളായ ആദ്‌വിക്കും അനൗഷ്കയുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ്. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്. അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകൻ ആദ്‌വിക്കിന്റെ ഫുട്ബോൾ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ നടിയെ തേടിയെത്താറുണ്ട്.
ഇപ്പോഴിതാ, അജിത്തിന്റെ ഒരു നേട്ടത്തിൽ സന്തോഷം പങ്കിട്ട് ശാലിനി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. "ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ 2025" ുരസ്‌കാരം എന്റെ ഭർത്താവിന് സമ്മാനിക്കുന്ന ഈ വേളയിൽ, വെനീസിൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സംരംഭകനും റേസിങ് ഡ്രൈവറുമായിരുന്ന, അന്തരിച്ച ഫിലിപ്പ് ഷാരിയോളിനോടുള്ള ആദരസൂചകമായാണ് ഈ അവാർഡ് നൽകുന്നത്," ശാലിനി കുറിച്ചു.
Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം
"സ്വപ്‌നങ്ങളെക്കുറിച്ച് എപ്പോഴും അഭിനിവേശമുള്ള ഒരു പങ്കാളിയും, ആ സ്വപ്‌നങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്ന മറ്റൊരാളും ഉണ്ടായിരിക്കുക. ഇത് ശരിക്കും സ്വപ്‌നതുല്യമായ ഒരു കാര്യമാണ്!" എന്നാണ് ആരാധകരുടെ കമന്റ്.
Also Read: പ്രിയപ്പെട്ട മനുഷ്യരും കാറ്റും കടലും സാക്ഷി; പിറന്നാളാഘോഷ ചിത്രങ്ങളുമായി ദീപ തോമസ്
കഴിഞ്ഞ വർഷം മുതൽ കാർ റേസിംഗിൽ സജീവമായി ഇടപെട്ടുവരുന്ന അജിത് കുമാർ 'അജിത് കുമാർ റേസിംഗ്' എന്ന പേരിൽ സ്വന്തമായി ഒരു റേസിംഗ് കമ്പനിയും രൂപീകരിച്ചിരുന്നു. ദുബായ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നടന്ന കാർ റേസുകളിൽ ഈ കാർ റേസിംഗ് കമ്പനി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
Also Read: സർജറി വിജയമായിരുന്നു, കഠിനമായ ഈ ഘട്ടം താണ്ടി തിരിച്ചുവരും: സിദ്ധാർത്ഥ് മേനോൻ
24എച്ച് സീരീസ് കാറോട്ട മത്സരത്തിലും അജിത്തിന്റെ ടീം വിജയം നേടിയിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ അജിത് കുമാർ റേസിങ് ടീമിലെ ഡ്രൈവറായ ബൈ ബാസ് കോറ്റനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിടി 4 വിഭാഗത്തിൽ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫിയും അജിത് സ്വന്തമാക്കിയിരുന്നു.
അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അജിത് ചിത്രം.
Also Read: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us