scorecardresearch

നടൻ​ അജിത്ത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തമിഴ് നടൻ അജിത്ത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തമിഴ് നടൻ അജിത്ത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

author-image
Entertainment Desk
New Update
ajith, ajith kumar, thala, viswasm, ajith bjp, tamil nadu, ie malayalam, അജിത്ത് കുമാർ, തല, വിശ്വാസം, അജിത്ത് ബിജെപി, ഐഇ മലയാളം

ഫയൽ: ഫൊട്ടോ

തമിഴ് നടൻ അജിത്ത് കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അജിത്തിനെ, വ്യാഴാഴ്ച രാവിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ട്. അജിത്ത് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സതേടിയതായി താരത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Advertisment

പതിവ് മെഡിക്കൽ പരിശോധനകളുടെ ഭാഗമായാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. മൂന്നു പതിറ്റാണ്ടുകളായി തമിഴ് ചലച്ചിത്ര മേഖലയിൽ തന്റേതായ താരപതവി നിലനിർത്തിവരുന്ന നടനാണ് അജിത്ത്. മലയാളം നടി ശാലിനിയാണ് ഭാര്യ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയാർച്ചി എന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് ഇടവേളയിലാണ് താരം. 

Advertisment

Shalini Ajith Aadvik birthday

അസർബൈജാനിൽ ഷൂട്ടിങ്ലായിരുന്ന താരം അടുത്തിടെ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. മകൻ ആദ്വിക്കിൻ്റെ 9-ാം ജന്മദിനം ആഘോഷിക്കുന്ന അജിത്തിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

Read More Entertainment Stories Here

Ajith kumar Shalini Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: