രോഹിത് ഷെട്ടിയുടെ ആക്ഷന്‍ ചിത്രമായ സിങ്കത്തിനു ശേഷം മറ്റൊരു മുഴുനീള ആക്ഷന്‍ റോളില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ എത്തുന്നു. അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ‘ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ’ എന്ന ചിത്രത്തില്‍, ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ ആയിരുന്ന വിജയ് കര്‍ണികിന്റെ വേഷത്തിലാണ് താരം എത്തുന്നത്.

Read More: ‘പുല്‍വാമ’, ‘ബലാക്കോട്ട്’, ‘അഭിനന്ദന്‍’; ബോളിവുഡില്‍ സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ മത്സരം

ചിത്രത്തെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ:
‘1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധ സമയത്ത് ഭുജ് വിമാനത്താവളത്തിന്റെ ചുമതല സ്‌ക്വാഡ്രണ്‍ ലീഡര്‍ വിജയ് കര്‍ണിക്കിനായിരുന്നു. പ്രാദേശിക വനിതകളുടെ സഹായത്തോടെ കര്‍ണിക്കും സംഘവുമായിരുന്നു പ്രാദേശിക വനിതകളുടെ സഹായത്തോടെ, വ്യോമസേനയുടെ അടിന്തരഘട്ടത്തില്‍ വിമാനം ഇറക്കുന്ന എയര്‍സ്ട്രിപ് പുനര്‍നിര്‍മ്മിച്ചത്. ഇന്ത്യയുടെ ‘പേള്‍ ഹാര്‍ബര്‍’ എന്ന് വിളിക്കാവുന്ന നിമിഷമായിരുന്നു അത്.’

പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നു പോയതായിരുന്നു എയര്‍സ്ട്രിപ്പ്. അടുത്തുള്ള ഗ്രാമത്തില്‍ നിന്നും 300 വനിതകളെ കാര്യങ്ങല്‍ പറഞ്ഞ് മനസിലാക്കി സഹായത്തിനായി കൊണ്ടു വന്നത് കാര്‍ണിക്കായിരുന്നു. പാക്കിസ്ഥാന്റെ ബോംബ് വര്‍ഷത്തില്‍ തകര്‍ന്ന എയര്‍സ്ട്രിപ്പിനെ പുനര്‍നിര്‍മ്മിക്കാന്‍ അദ്ദേഹവും മറ്റു രണ്ട് ഉദ്യോഗസ്ഥരും 20 വ്യോമസേന സൈനികരും 60 പ്രതിരോധ സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം പങ്കുചേര്‍ന്നു.

Read More: കമലഹാസനോട് ‘നോ’ പറഞ്ഞ് അജയ് ദേവ്ഗൺ; കൈകൊടുത്തത് രാജമൗലിയ്ക്ക്

ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവായ ഭൂഷന്‍ കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:
‘1971ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ നമ്മുടെ രാജ്യത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ധീര സൈനികന്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ വിജയ് കര്‍ണിക്കിനെ കുറിച്ച് ഇപ്പോള്‍ ഉള്ളവരും ഇനി വരുന്ന തലമുറയും അറിഞ്ഞിരിക്കണം എന്നതുകൊണ്ടാണ് ഈ ധീരമായ കഥപറയാന്‍ ഞങ്ങള്‍ മുതിരുന്നത്. പൗരന്മാരെ പോലും യുദ്ധത്തില്‍ പങ്കാളികളാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാത്രം ധൈര്യശാലിയായിരുന്നു അദ്ദേഹം. മാത്രമല്ല, അജയ് ദേവ്ഗണിനെക്കാള്‍ ഈ വേഷം ചെയ്യാന്‍ നല്ലതായി മറ്റാരുണ്ട്?’ അദ്ദേഹം പറഞ്ഞു.

ചിത്രത്തെ കുറിച്ച് അജയ് ദേവ്ഗൺ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരണം നടത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ