Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

60 കോടിയുടെ ബംഗ്ലാവ് സ്വന്തമാക്കി അജയ് ദേവ്ഗൺ

മുംബൈ ജുഹുവിലാണ് പുതിയ ബംഗ്ലാവ് വാങ്ങിയിരിക്കുന്നത്

ajay devgn, ajay devgan, ajay devgn new house, ajay devgan kajol, kajol new home, ajay devgn buys bunglow, ajay devgn new bunglow cost, ajay devgn new property, ajay devgn new property,ajay devgn properties in mumbai, ajay devgn net worth, ajay devgn films, ajay devgn new residence, ajay devgn residence address, maidaan

മുംബൈ ജുഹുവിൽ പുതിയ ബംഗ്ലാവ് സ്വന്തമാക്കി ബോളിവുഡ് താരവും നിർമ്മാതാവുമായ അജയ് ദേവ്ഗൺ. 60 കോടി രൂപ ചെലവഴിച്ചാണ് ഈ ആർഭാട ബംഗ്ലാവ് താരം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അജയ് ദേവ്ഗണും കാജോളും ഇപ്പോൾ താമസിക്കുന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന അതേ സ്ട്രീറ്റിൽ തന്നെയാണ് പുതിയ ബംഗ്ലാവും.

ഏതാണ്ട് ഒരു വർഷത്തോളമായി പുതിയ ബംഗ്ലാവ് അന്വേഷിക്കുകയായിരുന്നു അജയ് എന്ന് താരത്തിന്റെ വക്താവ് പറയുന്നു. 5500 സ്ക്വയർ ഫീറ്റോളം വിസ്താരമുള്ളതാണ് പുതിയ ബംഗ്ലാവ്. നിലവിൽ ജുഹൂവിലെ ശക്തി എന്ന ബംഗ്ലാവിലാണ് അജയ് ദേവ്ഗണും കാജോളും മക്കളായ നൈസയും യുഗും താമസിക്കുന്നത്. അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, അക്ഷയ് കുമാർ, ഋത്വിക് റോഷൻ തുടങ്ങിയ ബോളിവുഡിലെ താരങ്ങളും ഇതേ സ്ട്രീറ്റിൽ തന്നെയാണ് താമസം.

പുഷ്പ വാലിയയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണ് അജയ് ഇപ്പോൾ വാങ്ങിച്ചിരിക്കുന്നത്. 2020 അവസാനത്തോടെയാണ് അജയ് കരാർ ഒപ്പിട്ടതെന്നാണ് റിപ്പോർട്ട്. വീടിന്റെ റെനവേഷൻ ജോലികൾ താരം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read more: മകളുടെ സിനിമാ പ്രവേശം; കജോൾ മറുപടി പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor ajay devgn buys new bungalow worth rs 60 crore

Next Story
കുടുക്കിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടുമെന്ന് കൃഷ്ണശങ്കർ; വീഡിയോkudukku 2025, krishna sankar, Durga Krishna, കുടുക്ക് 2025, കൃഷ്ണശങ്കർ, ദുർഗ്ഗ കൃഷ്ണ
The moderation of comments is automated and not cleared manually by malayalam.indianexpress.com