സമകാലിക ഇന്ത്യന്‍ പരസ്യ നിര്‍മ്മാണരംഗത്തെ അതികായനും അഭിനേതാവുമായ അലിക്ക് പദംസീ അന്തരിച്ചു. തൊണ്ണൂറു വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.
മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രത്തില്‍ മുഹമ്മദലി ജിന്നയുടെ വേഷം ഉള്‍പ്പടെ പല വേഷങ്ങളും അവതരിപ്പിച്ച കലാകാരന്‍, ലിന്റാസ് ഇന്ത്യ എന്ന പ്രമുഖ പരസ്യക്കമ്പനിയുടെ മേധാവി എന്നീ നിലയില്‍ ശ്രദ്ധേയനായി. ഇന്ത്യന്‍ പരസ്യകലയുടെ പിതാവ് എന്ന ബഹുമതിയിലേക്ക് ഉയര്‍ത്തപ്പെട്ട പദംസീ, സര്‍ പരസ്യത്തിലെ ലളിതാജി, ലിറില്‍ പെണ്‍കുട്ടി, ചെറി ചാര്‍ളി, ഹമാരാ ബജാജ്, എം ആര്‍ എഫ് മസില്‍ മാന്‍, തുടങ്ങിയ രാജ്യം നെഞ്ചേറ്റിയ ധാരാളം പരസ്യചിത്രങ്ങളുടെ ശില്പിയായിരുന്നു.
Read More: ലളിതാജി മുതൽ ലിറിൽ പെൺകുട്ടി വരെ: ഒരു ജനതയുടെ ഉൾതുടിപ്പായി മാറിയ അലിക്ക് പദംസീയുടെ പരസ്യ ചിത്രങ്ങൾ
2000ല്‍ പത്മശ്രീ, 2012 സംഗീത നാടക അക്കാദമിയുടെ ടാഗോര്‍ രത്ന എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അലിക്ക് പദംസീയുടെ നിര്യാണത്തില്‍ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി.
Sorry to hear of the passing of Alyque Padamsee, creative guru, theatre personality and doyen of our ad industry. My condolences to his family, friends and colleagues #PresidentKovind
— President of India (@rashtrapatibhvn) November 17, 2018