കല്ലമ്പലം: യുവ നടൻ അഭിമന്യു രമാനന്ദൻ (31) വാഹനാപകടത്തിൽ മരിച്ചു. ചലച്ചിത്രോത്സവത്തിന് എത്തിയശേഷം ആറ്റിങ്ങലിലേക്ക് മടങ്ങവേയാണ് അപകടം. കല്ലമ്പലം ദേശീയപാതയിൽ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന് സമീപത്തുവച്ച് അഭിമന്യു സഞ്ചരിച്ച ബൈക്കിൽ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

അപകടം നടന്നയുടൻ അഭിമന്യുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഡാകിനി, ഒറ്റമുറി വെളിച്ചം, എന്നീ സിനിമകളിൽ അഭിമന്യു അഭിനയിച്ചിട്ടുണ്ട്. മൗനം സൊല്ലും വാത്തയ്കൾ എന്ന ആൽബമാണ് അഭിമന്യുവിനെ ശ്രദ്ധേയമാക്കിയത്.

ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ