scorecardresearch
Latest News

പേടിയെ അതിജീവിക്കാനാണ് ആശുപത്രിയിലായിരുന്നപ്പോൾ പഠിച്ചത്: അബ്ബാസ്

ഒരു സർജറിയ്ക്കായി അബ്ബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്നുളള ചിത്രം അബ്ബാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

പേടിയെ അതിജീവിക്കാനാണ് ആശുപത്രിയിലായിരുന്നപ്പോൾ പഠിച്ചത്: അബ്ബാസ്

അനവധി ചിത്രങ്ങളിലൂടെ സിനിമാസ്വാദകർക്കിടയിൽ സുപരിചിതനായ താരമാണ് അബ്ബാസ് അലി. ഒരു സർജറിയോടനുബന്ധിച്ച് അബ്ബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്നുളള ചിത്രം അബ്ബാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. “ആശുപത്രിയിലായിരുന്ന സമയത്ത് എൻെറ മനസ്സ് ഒട്ടും ശാന്തമായിരുന്നില്ല. പക്ഷെ ഉള്ളിലുണ്ടായിരുന്ന ഭയത്തെ അതിജീവിക്കാൻ ഞാൻ ശ്രമിച്ചു. സർജറി കഴിഞ്ഞു.ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തും. എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി” അബ്ബാസ് കുറിച്ചു.

വലത്തെ കാൽമുട്ടിലെ ലിഗമെൻറിലുണ്ടായ പ്രശ്നമാണ് സർജറിയിൽ കൊണ്ടെത്തിച്ചതെന്നാണ് വ്യക്തമാകുന്നത്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന അബ്ബാസ് ബൈക്ക് റൈഡ് വീഡിയോകളും തൻെറ പേജിൽ പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളത്തേയ്ക്ക് ബൈക്ക് റൈഡിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്നും അബ്ബാസ് പറയുന്നു.

തെന്നിന്ത്യൻ സിനിമകളിൽ സജീവമായിരുന്ന താരമാണ് അബ്ബാസ്.2015 ൽ പുറത്തിറങ്ങിയ മലയാള ചിത്രം ‘പച്ചകളള’ത്തിലാണ് അബ്ബാസ് അവസാനമായി അഭിനയിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor abbas ali in hospital for surgery facebook post