/indian-express-malayalam/media/media_files/5C0rbqYeR4yJ5B24Vgrn.jpg)
ഫൊട്ടോ: ഇൻസ്റ്റഗ്രാം/ സാറ ടെണ്ടുൽക്കർ
ട്വിറ്ററിൽ തന്റെ പേരിലുള്ള വ്യാജ അക്കൌണ്ടിലൂടെ നുണകൾ പ്രചരിപ്പിക്കുന്നതിനെതിരെ സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയുടെ ആദ്യ പ്രതികരണം പുറത്ത്. സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തെ വിമർശിക്കുന്ന പോസ്റ്റിൽ തന്റെ പേരിലുള്ള ഡീപ് ഫേക്ക് ഫോട്ടോകൾ പ്രചരിപ്പിക്കുന്ന ട്വിറ്റർ അക്കൌണ്ടിനെതിരെ നടപടി വേണമെന്നും സാറ ടെണ്ടുൽക്കർ എക്സിനോട് ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ മാത്രമാണ് തനിക്ക് അക്കൌണ്ട് ഉള്ളതെന്നും മറ്റെല്ലാം വ്യാജമാണെന്നും സാറ വെളിപ്പെടുത്തി.
"സോഷ്യൽ മീഡിയയെന്നത് സന്തോഷവും സങ്കടവും നിത്യജീവിതത്തിലെ കാര്യങ്ങളുമെല്ലാം പങ്കുവയ്ക്കുന്നൊരു മനോഹരമായ ഇടമാണ്. എന്നാൽ, സാങ്കേതികത വിദ്യയെ ദുരുപയോഗം ചെയ്ത്, ഇന്റർനെറ്റ് വഴി യാഥാർത്ഥ്യത്തേയും സത്യത്തേയും നിന്നുമെല്ലാം തെറ്റിദ്ധരിപ്പിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നിരവധി ഡീപ്പ് ഫേക്ക് ചിത്രങ്ങൾ കാണാനിടയായി.
SaraTendulkar_ എന്ന പേരിലുള്ളൊരു വ്യാജ എക്സ് അക്കൌണ്ടിലൂടെ ഞാനെന്ന വ്യാജേന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. എനിക്ക് എക്സിൽ (പഴയ ട്വിറ്റർ) അക്കൌണ്ട് ഇല്ല. ഇക്കാര്യം എക്സ് അധികൃതർ ശ്രദ്ധിക്കുമെന്നും പേജ് അക്കൌണ്ട് സസ്പെൻഡ് ചെയ്യുമെന്നും കരുതുന്നു. വ്യാജ വാർത്തകളെ വിനോദോപാധികളെന്ന തരത്തിൽ പ്രോത്സാഹിപ്പിക്കരുത്. യാഥാർത്ഥ്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ആശയവിനിമയത്തെ നമുക്ക് പ്രോത്സാഹിപ്പിക്കാം," സാറ എക്സിൽ കുറിച്ചു. സാറയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.
Sara Tendulkar takes to her Instagram story to address the presence of a fake Twitter account circulating under her name across the internet. pic.twitter.com/wLnOKbRAkk
— CricTracker (@Cricketracker) November 22, 2023
Read More Entertainment News Here
- 50 രൂപ പ്രതിഫലത്തിൽ നിന്നും തുടങ്ങി, ഇന്ന് 770 ദശലക്ഷം ഡോളർ ആസ്തി; ഇത് ഷാരൂഖ് മാജിക്
- ബംഗ്ലാവുകൾ, ആഡംബര കാറുകൾ, പ്രൈവറ്റ് ജെറ്റ്, 138 കോടിയുടെ ആസ്തി; നയൻതാരയുടെ ലക്ഷ്വറി ജീവിതം
- ചാന്ദിനി ചൗക്കിലെ ഒറ്റമുറി വീട്ടിലാണ് ഞാനും എന്റെ 24 അംഗ കുടുബവും താമസിച്ചിരുന്നത്: അക്ഷയ് കുമാർ
- രജനികാന്തും വിജയുമൊന്നുമല്ല; തെന്നിന്ത്യയിലെ ഏറ്റവും ധനികനായ നടന് ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.