ആക്ഷന്‍ ഹീറോ ബിജു എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തെ പോലീസ് സ്റ്റേഷനില്‍ കാണാനെത്തുന്ന മേരിയെയും ബേബിയെയും പ്രേക്ഷകര്‍ക്കു പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. ചിത്രം കണ്ടിറങ്ങിയവര്‍ ഇരുവരുടെ സ്ക്രീന്‍ പ്രെസന്‍സിനെ വാഴ്ത്തി പറഞ്ഞു. പിന്നീട് ഇവരുടെ കേമ്പിനേഷന്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ‘ലാഫിങ്ങ് ലേഡീസ്’ എന്നാണ് പല പ്രമുഖ മാധ്യമങ്ങളും ഇവരെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്തു ഇരുവരുടെയും അഭിനയം കണ്ട് തനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് നിവിന്‍ പോളി പറഞ്ഞിട്ടുണ്ട്.എന്നാല്‍ ഇവരിലൊരാളായ മേരിയുടെ ജീവിതവസ്ഥയാണ് ഇപ്പോള്‍ വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്.
മുപ്പത്തഞ്ചോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത മേരിയിപ്പോള്‍ ലോട്ടറി വില്‍പനകാരിയാണ്. കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധികള്‍ സിനിമാലോകത്തെ ബാധിച്ചപ്പോള്‍ അതു തന്റെ പതനത്തിനും കാരണമായെന്നു മേരി പറയുന്നു.
‘ സിനിമയില്‍ അഭിനയിക്കാന്‍ ആരുമിപ്പോള്‍ വിളിക്കുന്നക്കുന്നില്ല. അവസരങ്ങള്‍ കിട്ടുമെന്നു കരുതി വീടു പണിയാനായി ലോണ്‍ എടുത്തു. ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ വേറെ വഴിയില്ല.അടവു മുടങ്ങിയതു കൊണ്ട് ജപ്തിയുടെ വക്കിലാണിപ്പോള്‍.വീട്ടില്‍
രോഗാവസ്ഥയിലുളള മകനുമുണ്ട്.’മേരി പറയുന്നു. സിനിമയില്‍ നിന്നു വിളിക്കുമ്പോള്‍ പെട്ടെന്നു നിര്‍ത്താന്‍ പറ്റുന്ന ജോലിയെന്ന രീതിയിലാണ് ലോട്ടറി വില്പന തിരഞ്ഞെടുത്തതെന്നും മേരി പറഞ്ഞു.
ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം അനവധി ചിത്രങ്ങളില്‍ മേരി അഭിനയിച്ചു. കണ്ണന് ദേവന്, ഏഷ്യന്‍ പെയിന്ഡ്സ് എന്നിവയുടെ പരസ്യത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എരമല്ലൂര്‍ സ്വദേശിയായ ഈ സിനിമാ സ്നേഹിയുടെ അഞ്ചു ചിത്രങ്ങളോളം പുറത്തിറങ്ങാനുണ്ട്. അധിക വൈകാതെ തന്നെ തനിക്കു അഭിനയ മേഖലയില്‍ സജീവമാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മേരി.