അച്ഛൻ ഉലകനായകൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭ, അമ്മ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അനുഗ്രഹീത അഭിനേത്രി. അച്ഛനമ്മമാരുടെ പാത പിന്തുടർന്ന്, സിനിമയിലേക്ക് എത്തിയവരാണ് കമൽഹാസൻ- സരിക ദമ്പതികളുടെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും.
ഇപ്പോഴിതാ, ചേച്ചി ശ്രുതി ഹാസന്റെ ജന്മദിനത്തിൽ അക്ഷര പങ്കുവച്ച ഒരു കുട്ടിക്കാലചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ശ്രുതിയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞ് അക്ഷരയെ ആണ് ചിത്രത്തിൽ കാണാനാവുക.
Read more: ലോകത്തിന് വാർത്തയായിരുന്നു, ഞങ്ങൾക്ക് പക്ഷെ… മാതാപിതാക്കളുടെ വിവാഹ മോചനത്തെ കുറിച്ച് ശ്രുതി ഹാസൻ
ഇന്നലെയായിരുന്നു ശ്രുതി ഹാസന്റെ 35-ാം ജന്മദിനം. സുഹൃത്തുക്കൾക്കൊപ്പമുളള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ശ്രുതി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. പിറന്നാൾ ആശംസകൾ നേർന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് തന്റെ ആരാധകർക്കും താരം നന്ദി പറഞ്ഞു.
ഗായികയും നടിയും മോഡലുമായ ശ്രുതി തന്റെ ആറാം വയസ്സിൽ അച്ഛൻ കമൽഹാസൻ അഭിനയിച്ച ‘തേവർ മകൻ’ എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് ശ്രദ്ധ നേടുന്നത്. പിന്നീട് ‘ഹേ റാം’ എന്ന കമൽഹാസൻ ചിത്രത്തിലും ശ്രുതി പാടിയിരുന്നു. 2010ൽ ‘ലക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ശ്രുതി ശ്രദ്ധ നേടിയത്.
‘ഷമിതാബ്’ എന്ന ചിത്രത്തിലൂടെ 2015ലാണ് അക്ഷര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു മുൻപ് അസിസ്റ്റന്റ ഡയറക്ടറായും അക്ഷര ഏതാനും സിനിമകളിൽ പ്രവർത്തിച്ചിരുന്നു.