പ്രിയാ വാര്യരെ അനുകരിച്ച് ഷക്കീല

അഭിമുഖത്തിനിടെ പ്രസക്തമായ പല കാര്യങ്ങളും ഷക്കീല പറയുന്നുണ്ട്.

Shakeela, Priya Warrier

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് പുതുമുഖം പ്രിയാ വാര്യര്‍. നിരവധി താരങ്ങള്‍ പ്രിയയുടെ കണ്ണിറുക്കലും ഗണ്‍ ഷോട്ടും അനുകരിച്ചിരുന്നു. ഇപ്പോളിതാ മറ്റൊരാള്‍ കൂടി പ്രിയയെ അനുകരിക്കുന്നു.

നടി ഷക്കീലയാണ് ചിത്രത്തിലെ പ്രിയയുടെ ഗണ്‍ ഷോട്ട് അനുകരിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ അവതാരകന്റെ ആവശ്യപ്രകാരമായിരുന്നു താരത്തിന്റെ ശ്രമം. എന്തായാലും വീഡിയോ കണ്ട നിരവധിപേര്‍ ഷക്കീലയെ അഭനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അഭിമുഖത്തിനിടെ പ്രസക്തമായ പല കാര്യങ്ങളും ഷക്കീല പറയുന്നുണ്ട്. സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, പ്രേക്ഷകരിലെ കപട സദാചാരമുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു.

നിങ്ങളുടെ സിനിമ കണ്ട് കുട്ടികള്‍ വഴിതെറ്റുന്നു എന്ന ആരോപണത്തിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ കുട്ടികളല്ല, ആദ്യം ആ കുട്ടികളുടെ അച്ഛന്‍മാരാണ് ഇത് നിര്‍ത്തേണ്ടത് എന്നായിരുന്നു ഷക്കീലയുടെ പ്രതികരണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actess shakeela imitating priya warrier

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com