പ്രിയപ്പെട്ടവളേ എന്നും സന്തോഷമായിരിക്കൂ; ഖുശ്ബുവിന് ആശംസകളുമായി കൂട്ടുകാരികൾ

ഇന്ന് അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരറാണി

Khushbu, Khushbu Sundar, Khushbu Sundar birthday, Khushbu birthday, Khushbu Sundar age, Khushbu age, ഖുശ്ബു

തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങൾ ചെയ്തു.

ഇന്ന് ഖുശ്ബുവിന്റെ അമ്പതാം പിറന്നാളാണ്. പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ആശംസകൾ അർപ്പിക്കുകയാണ് നടിമാരായ രാധിക ശരത് കുമാർ, ശ്വേത മേനോൻ എന്നിവർ. പ്രിയപ്പെട്ട താരത്തിന് ജന്മദിനാശംസകൾ നേരുന്ന തിരക്കിലാണ് ആരാധകരും

View this post on Instagram

A post shared by Shwetha Menon (@shwethamenonofficial) on

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഖുശ്ബു. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

“ഏറ്റവും ശക്തമായ പിന്തുണ കൂടെയുണ്ടെങ്കിൽ, കഠിനമായ തീരുമാനങ്ങൾ വരെ എളുപ്പത്തിൽ എടുക്കാം. ജീവിതം ഒരനുഗ്രഹമായി തീരുന്നു,” ഭർത്താവും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് അടുത്തിടെ ഖുശ്ബു കുറിച്ചതിങ്ങനെ.

സുന്ദറുമായുള്ള ആത്മബന്ധത്തെ കുറിച്ച് മുൻപും ഖുശ്ബു സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. “ഇരുപത്തിയഞ്ച് വർഷം മുൻപ് ഈ ദിവസമാണ് നിങ്ങൾ എന്നോട് വിവാഹാഭ്യർഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങൾ ആരെപ്പോലെ ആയിരിക്കണം എന്നറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു 25 വർഷങ്ങൾക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാൻ ഇപ്പോഴും അതുപോലെ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ​ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്കിപ്പോഴും നാണം വരാറുണ്ട്. നിങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ഇപ്പോഴും ദുർബലയാകുന്നു. സുന്ദർ, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് നന്ദി.. ലവ് യു ഡാ,” എന്നാണ് മറ്റൊരു കുറിപ്പിൽ ഖുശ്ബു കുറിച്ചത്.

വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

Read More: ഒരു 96 പ്രണയം; ഓർമകൾ പങ്കുവച്ച് ഖുശ്ബു

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു. 2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഖുശ്‌ബു ഡി.എം.കെ യിൽ ചേർന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actess khushbu sundar birthday wishes

Next Story
അമ്മയുടേം അച്ഛന്റേം ചേച്ചീടേം ചെല്ലക്കുട്ടി; ചിത്രം പങ്കുവച്ച് പ്രാർഥനPoornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Indrajith, ഇന്ദ്രജിത്ത്, Poornima Indrajith daughter, Poornima Indrajith daughter Nakshatra, Poornima Indrajith daughter Nakshatra video, Poornima Indrajith daughter Nakshatra singing video, Poornima Indrajith photos, Poornima Indrajith old photos, Pranaah, indrajith singing video, പ്രാണ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com