‘അച്ചുവിന്റെ അമ്മ’യിലെ ഈ നടിയെ ഓർമയുണ്ടോ?

‘അച്ചുവിന്റെ അമ്മ’യിൽ ഉർവശിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടി

Achuvinte amma, Althara, Althara photos

ഉർവശിയേയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അച്ചുവിന്റെ അമ്മ’. അമ്മയും മകളും തമ്മിലുള്ള ഒരു അപൂർവ്വ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഏറെ ജനപ്രീതി നേടി. മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ ഉർവശിയെ തേടിയെത്തിയിരുന്നു.

എൽ ഐ സി ഏജന്റായ കെ പി വനജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഉർവശി അവതരിപ്പിച്ചത്. വനജയുടെ ഫ്ളാഷ്ബാക്ക് സീനുകൾക്ക് സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്. ഈ ഫ്ളാഷ്ബാക്ക് സീനുകളിൽ ഉർവശിയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സിനിമ- സീരിയൽ നടിയായ അൽത്താര ആണ്. ഒരു അനാഥ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ആ രംഗങ്ങളിൽ മികച്ച പ്രകടനമാണ് അൽത്താരയും കാഴ്ച വച്ചത്.

ബാലതാരമായി സിനിമയിലെത്തിയ അൽത്താര പിന്നീട് സിനിമയിലും സീരിയലുകളിലുമെല്ലാം സജീവമായി. നിരവധി ആൽബങ്ങളിലും ഏതാനും തമിഴ് സിനിമകളിലും അൽത്താര വേഷമിട്ടിട്ടുണ്ട്.

മയൂഖം എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അൽത്താരയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് പകൽ, ബ്ലാക്ക് ഡാലിയ, ഇന്നത്തെ ചിന്താവിഷയം, കൊട്ടാരത്തിൽ കുട്ടിഭൂതം, ജനപ്രിയൻ തുടങ്ങിയ ചിത്രങ്ങളിലും അൽത്താര അഭിനയിച്ചു. പരസ്പരം, ഇവൾ യമുന, നിലവിളക്ക്, അലാവുദ്ദീന്റെ അത്ഭുതവിളക്ക് എന്നിവയാണ് അൽത്താരയുടെ പ്രശസ്ത സീരിയലുകൾ.

Read more: ഫൊട്ടോ എടുക്കാന്‍ ചെന്ന് നടനായി, പിന്നെ സംവിധായകനായി; ആളെ മനസ്സിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Achuvinte amma actress althara

Next Story
മകന്റെ ബെർത്ത്ഡേ ആഘോഷ ചിത്രങ്ങൾ പങ്കിട്ട് രംഭrambha, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com