ഷാരൂഖിന്റെ ഇളയ മകൻ അബ്രാം ഖാന്‍ എന്നും വാര്‍ത്താ തലക്കെട്ടുകളാകാറുണ്ട്. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ കൊച്ചുമകളായ ആരാധ്യയുടെ ജന്മദിനാഘോഷത്തിനായി ഷാരൂഖും മകനും വന്നതും വാര്‍ത്തയായിരുന്നു.

ഇതിന് പിന്നാലെ കോട്ടണ്‍ കാന്‍ഡിക്കായി അബ്രാം അക്ഷമയോടെ കാത്തു നില്‍ക്കുന്ന ചിത്രങ്ങളും അമിതാഭ് ബച്ചന്‍ പുറത്തുവിട്ടു. പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ഷാരൂഖും അമിതാഭും അബ്രാമിനേയും കൊണ്ട് പുറത്തുപോയത്. ഇത് കിട്ടിയപ്പോള്‍ അബ്രാമിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്ത രീതിയിലാണെന്ന് അമിതാഭ് പറഞ്ഞു.

ബിഗ് ബിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് എത്തുകയും ചെയ്തു. കൂടാതെ മറ്റൊരു രഹസ്യം കൂടി ഷാരൂഖ് പുറത്തുവിട്ടു. ‘ടെലിവിഷനില്‍ കാണുമ്പോള്‍ അമിതാഭ് ബച്ചന്‍ തന്റെ പപ്പയാണെന്നാണ് അബ്രാം കരുതുന്നത്’ എന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്.

ഈയടുത്ത് പാപ്പരാസി മാധ്യമങ്ങളില്‍ അബ്രാമിനെ കുറിച്ച് നിറംപിടിപ്പിച്ച വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തളളിക്കളഞ്ഞ് പിതാവ് തന്നെ അന്ന് രംഗത്തെത്തുകയും ചെയ്തു. മൂത്ത മകൻ ആര്യന്​ കാമുകിയിൽ ജനിച്ച കുട്ടിയാണ് അബ്രാം എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചത്.

‘‘നാല്​ വർഷങ്ങൾക്ക്​ മുമ്പാണ്​ എനിക്കും ഭാര്യ ഗൗരിക്കും മൂന്നാമതൊരു കുഞ്ഞ്​ വേണമെന്ന്​ ആഗ്രഹമുണ്ടായത്​. ആ സമയത്ത്​ എ​​​​ന്റെ മൂത്ത മകൻ ആര്യന്​​ പതിനഞ്ച്​ വയസായിരുന്നു പ്രായം. ആര്യന്​ റൊമാനിയൻ കാമുകിയിൽ ജനിച്ച കുട്ടിയാണ്​ അബ്രാം എന്ന തരത്തിൽ പ്രചരണങ്ങളുണ്ടായി. ആ കുട്ടിയെ ഞാൻ എടുത്ത്​ വളർത്തിയതാണെന്നായിരുന്നു വാർത്തകൾ. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ആര്യൻ കാമുകിയെ ഗർഭിണിയാക്കിയെന്നും അതിൽ ജനിച്ച കുട്ടിയാണ്​ അബ്രാം എന്നുമായിരുന്നു പ്രചാരണം. ഇതുമായി ബന്ധപ്പെട്ട്​ ഒരു വ്യാജ വിഡിയോയും അവർ പുറത്തിറക്കി​. ഇപ്പോൾ ആര്യന്​​ 19 വയസായി. ആരെങ്കിലും അവനോട്​ ഹലോ പറഞ്ഞാൽ എനിക്ക്​ ഒരു യൂറോപ്യൻ ഡ്രൈവിങ്​ ലൈസൻസ്​ പോലുമില്ലെന്ന മറുപടിയാവും നൽകുക’’​ -ഷാരൂഖ്​ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ ഈ കാലത്ത്​ യാഥാർഥ്യം ഭാവനയും, ഭാവന യാഥാർഥ്യവും ആകുന്ന സാഹചര്യമാണ്​ ഉള്ളതെന്നും ഷാരൂഖ്​ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ