ഷാരൂഖ് ഖാന്റെ മകൻ അബ്രാമിന്റെ ഡാൻസ് വിഡിയോ ഇന്റർനെറ്റിൽ തരംഗമാവുകയാണ്. ദിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ നടന്ന ആഘോഷങ്ങളിലാണ് അബ്രാം ഡാൻസ് ചെയ്തത്. സ്റ്റേജിലെ അബ്രാമിന്റെ പ്രകടനം കാണാനായി ഷാരൂഖ് ഖാൻ കുടുംബസമേതമാണ് എത്തിയത്.

ഷാരൂഖിന്റെ ‘സ്വദേശ്’ സിനിമയിലെ യേ താര വോ താര എന്ന പാട്ടിനായിരുന്നു അബ്രാം ഡാൻസ് ചെയ്തത്. സ്വദേശ് സിനിമയുടെ 13-ാം വാർഷികദിനത്തിലായിരുന്നു അബ്രാമിന്റെ ഡാൻസും എന്നത് പ്രത്യേകത നിറഞ്ഞതായി. അച്ഛൻ ഷാരൂഖിന് അബ്രാം നൽകിയ സ്പെഷൽ സമ്മാനമായിരുന്നു നൃത്തം. ഷാരൂഖിന് ഇത് ഇരട്ടി മധുരമാണേകിയത്. സ്റ്റേജിൽ അബ്രാം ഡാൻസ് കളിക്കുമ്പോൾ പ്രോൽസാഹനമേകി ഷാരൂഖും സുഹനായും സദസ്സിലുണ്ടായിരുന്നു. അബ്രാമിന്റെ ഡാൻസ് കണ്ട ആവേശത്തിൽ സുഹാനയും നൃത്തംവച്ചു.

അബ്രാം മാത്രമല്ല അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യയും ഡാൻസുമായി വേദിയിലെത്തിയിരുന്നു. ആറു വയസ്സുകാരിയായ ആരാധ്യയുടെ നൃത്തം ഏവരുടെയും മനം കവരുന്നതായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ