മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍ പുറത്തുവന്നു. സസ്‌പെന്‍സും ആകാക്ഷയും നിറഞ്ഞതാണ് സിനിമയുടെ ട്രെയിലര്‍. ഒരാള്‍ മരിച്ചു കിടക്കുന്നിടത്ത് പൊലീസും ഫൊറന്‍സിക്കും പരിശോധന നടത്തുന്ന കാഴ്‌ചയിലാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഇരുട്ടില്‍ അവ്യക്തമായ വില്ലനെന്ന് തോന്നിക്കുന്നയാള്‍ പിന്നാലെ കാഴ്‌ചയാകുന്നു. കൈയ്യില്‍ കൊന്തയേന്തിയ രൂപം മഴയിലൂടെ നടക്കുന്ന കാഴ്‌ച ചിത്രത്തിലെ ഛായാഗ്രഹണം മികവുറ്റതാകുമെന്ന പ്രതീക്ഷ പകരുന്നു. ബെന്‍സ് കാറില്‍ വന്നിറങ്ങുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമാണെന്ന് തിരിച്ചറിയാമെങ്കിലും ട്രെയിലര്‍ തീരും വരെ മുഖം തരുന്നില്ല നായകന്‍.
സ്ട്രീറ്റ് ലൈറ്റ്‌സിനു ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഡെറിക് അബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി എന്നിവരും ചിത്രത്തിലുണ്ട്.
രണ്ടു പതിറ്റാണ്ടിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’
മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.
സിനിമ ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്.