scorecardresearch
Latest News

ആരാധകര്‍ക്ക് വിഷു കൈനീട്ടം; അബ്രഹാമിന്റെ സന്തതികള്‍ പോസ്റ്റര്‍ പുറത്ത്

ഒരു പൊലീസ് കഥ എന്ന ടാഗ്ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി പാടൂരാണ്

ആരാധകര്‍ക്ക് വിഷു കൈനീട്ടം; അബ്രഹാമിന്റെ സന്തതികള്‍ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഡെറിക് അബ്രഹാം എന്ന പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഒരു പൊലീസ് കഥ എന്ന ടാഗ്ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി പാടൂരാണ്.

22 വര്‍ഷത്തിലധികമായി ചലച്ചിത്രമേഖലയിലുള്ള ഷാജിയുടെ ആദ്യ സംവിധാനസംരംഭമാണിത്. മമ്മൂട്ടിക്ക് അടുത്തക്കാലത്ത് വന്‍വിജയം നേടിയ ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥയൊരുക്കുന്നത്. കഴിഞ്ഞ വർഷത്തെ ലോംഗ് റൺ ലഭിച്ചതും ഗ്രേറ്റ് ഫാദറിനാണ്. 100ൽ കൂടുതൽ ദിവസം തിയേറ്ററുകളിൽ നിറഞ്ഞു നിന്ന ചിത്രമാണ് മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും വലിയ കളക്ഷൻ നേടിയ ചിതം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Abrahaminte santhathikal first look poster unveiled