ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘അഭിയുടെ കഥ അനുവിന്റേയും’ മലയാളം, തമിഴ് ടീസര്‍ പുറത്തെത്തി. ബി.ആര്‍.വിജയലക്ഷ്മി ഇരു ഭാഷകളിലായി ഒരുക്കുന്ന ചിത്രം പ്രണയകഥയെ ആസ്പദമാക്കിയുളളതാണ്. പിയ ബാജ്‌പേയാണ് ചിത്രത്തിലെ നായിക.

മലയാളത്തില്‍ ‘അഭിയുടെ കഥ അനുവിന്റേയും’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഫഹദ് ഫാസിലാണ് റിലീസ് ചെയ്തത്.

ടൊവfനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലുമാണ് പിയ ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം. തമിഴില്‍ ‘അഭിയും അനുവും’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ജയംരവിയാണ് റിലീസ് ചെയ്തത്.

അതിസമ്പന്ന കുടുംബത്തില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ അഭി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ബ്ലോഗര്‍ ആയ അനു എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിക്കുന്നത്. തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ഇതില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook