/indian-express-malayalam/media/media_files/uploads/2018/07/Abhishek-Aishwarya-Aaraadhya.jpg)
Abhishek - Aishwarya - Aaraadhya
പാരീസിലെ അവധിക്കാലം കഴിഞ്ഞ് ഇന്നാണ് അഭിഷേക് ബച്ചന്‍ ഭാര്യ ഐശ്വര്യ, മകള്‍ ആരാധ്യ എന്നിവര്‍ക്കൊപ്പം മുംബൈയില്‍ തിരിച്ചെത്തിയത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും മൂവരും പുറത്തു വരുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കൊച്ചു ആരാധ്യ അമ്മയ്ക്കൊപ്പം, അമ്മയുടെ കൈപിടിച്ച് നടക്കുന്നതും ഇവരുടെ കുറച്ചു മുന്നിലായി അഭിഷേക് ബച്ചന്‍ നടക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. അച്ഛന്റെ കൈപിടിക്കാന്‍ ഐശ്വര്യ മകളെ അനുവദിച്ചില്ല എന്നാണ് ഇന്ത്യാ ഫോറംസ് അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭിഷേക് ബച്ചന്‍ അപ്പോള്‍ത്തന്നെ രംഗത്ത് വരുകയും അവര്‍ക്ക് മറുപടി കൊടുക്കുകയും ചെയ്തു. അഭിഷേകിന്റെ ട്വീറ്റിനെത്തുടര്‍ന്ന് ആ റിപ്പോര്‍ട്ട് എടുത്തു മാറ്റപ്പെട്ടു.
"എല്ലാവിധ ബഹുമാനത്തോടെയും ആവശ്യപ്പെടുകയാണ്, ദയവായി കള്ളക്കഥകള്‍ മെനയാതിരിക്കൂ. നിരന്തരം പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുക എന്ന നിങ്ങളുടെ ആവശ്യം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ദുരുദ്ദേശപരമല്ലാതെയും ഉത്തരവാദിത്തത്തോടെയും അത് ചെയ്യുന്നത് അഭികാമ്യമായിരിക്കും. നന്ദി.", എന്നാണ് അഭിഷേക് ബച്ചന്‍ ട്വിറ്റെറില്‍ കുറിച്ചത്.
With due respect. Please refrain from making up false stories. I understand the need to continously post, but would really appreciate it if you could do so responsibly and without mischievous intent. Thank you.
— Abhishek Bachchan (@juniorbachchan) July 23, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.